Update Body
നീലേശ്വരം നഗരസഭാ പരിധിയിലെ ക്ഷേത്രങ്ങൾ, അമ്പലങ്ങൾ, ദേവസ്ഥാനങ്ങൾ, കാവുകൾ, മോസ്ക്കുകൾ, ചർച്ചുകൾ എന്നിവയുടെ ഭാരവാഹികളെ ഉൾപ്പെടുത്തി ഉത്സവാഘോഷങ്ങളിലെ ഭക്ഷ്യ ശുചിത്വം ഉറപ്പു വരുത്തുന്നതിനു വേണ്ടി നീലേശ്വരം നഗരസഭ പ്രത്യേക സെമിനാർ നടത്തി. മുനിസിപ്പൽ ചെയർമാൻ പി പി മുഹമ്മദ് റാഫി ഉദാഘാടനം ചെയ്തു. ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷൻ എ വി സുരേന്ദ്രൻ അധ്യക്ഷത വഹിച്ചു. വൈസ് ചെയർ പേഴ്സൺ പി.എം.സന്ധ്യ, സ്ഥിരം സമിതി അദ്ധ്യക്ഷൻമാരായ ഇ.കെ.ചന്ദ്രൻ, ഷമീന മുഹമ്മദ്, ഇ.ചന്ദ്രമതി, കെ.സതീശൻ, കൗൺസിലർമാരായ പി.യു.രാമകൃഷ്ണൻ, പി.വി.സതീശൻ,തമ്പാൻ നായർ, വിശ്വാസ് പള്ളിക്കര, നരേന്ദ്രൻ, സുകുമാരൻ എന്നിവർ സംസാരിച്ചു. ഹെൽത്ത് സൂപ്പർവൈസർമാരായ എ. കെ, പ്രകാശൻ, അജിത്ത് സി ഫിലിപ്പ് ഹെൽത്ത് ഇൻസ്പെക്ടർ സിജോ എം ജോസ് എന്നിവർ ക്ലാസ് എടുത്തു.
കേരള പൊതു ജനാരോഗ്യ നിയമം 2023 ൻറെ വിവിധ വകുപ്പുകൾ പ്രകാരം, ഉത്സവാഘോഷങ്ങൾ / തെയ്യംകെട്ട് / മേള എന്നിവ നടത്തുന്ന ആഘോഷക്കമ്മിറ്റി ചുവടെ പറയുന്ന നിർദ്ദേശങ്ങൾ കർശനമായും പാലിക്കാൻ തീരുമാനമായി.
1. പരിസരം വൃത്തിയായി സൂക്ഷിക്കുക.
2. ജല സ്രോതസ്സുകൾ സമയബന്ധിതമായി ക്ലോറിനേറ്റ് ചെയ്യുക. കുടിവെള്ളം അംഗീകൃത ലാബിൽ പരിശോധിച്ച് ഉപയോഗയോഗ്യമാണെന്ന് ഉറപ്പ് വരുത്തുക.
3. കുടിക്കുന്നതിന് തിളപ്പിച്ചാറ്റിയ ശുദ്ധജലം മാത്രം വിതരണം ചെയ്യുക. തിളപ്പിച്ച വെള്ളത്തിൻറെ ചൂട് ക്രമീകരിക്കാൻ യാതൊരു കാരണവശാലും പച്ചവെള്ളം ചേർക്കരുത്
4. പാചകപ്പുരയും പരിസരവും ശുചിയായിരിക്കുന്നു എന്ന് ഉറപ്പു വരുത്തുക. അടുക്കളയിലും ഭക്ഷണ വിതരണശാലയിലും പൊടിശല്യം ഒഴിവാക്കാൻ വേണ്ട മുൻകരുതലുകൾ സ്വീകരിക്കുക.
5. പാചകം ചെയ്യുന്നവർക്ക് ഹെൽത്ത് കാർഡ് ഉണ്ട് എന്നത് ഉറപ്പു വരുത്തുക.
6. ഭക്ഷണ പാനീയങ്ങൾ വിതരണം ചെയ്യാൻ ഡിസ്പോസിബിൾ പ്ളേറ്റുകൾ, ഡിസ്പോസിബിൾ ഗ്ലാസ്സുകൾ എന്നിവ ഉപയോഗിക്കരുത്. ആവശ്യമായത്ര സ്റ്റീൽ പ്ളേറ്റുകളും, സ്റ്റീൽ ഗ്ലാസ്സുകളും മുൻകൂട്ടി കരുതിവെക്കുക.
ഭക്ഷണ സാധനങ്ങൾ കൈകാര്യം ചെയ്യുന്ന വേളയിൽ പുകയില ഉപയോഗിക്കരുത്. ഭക്ഷണം വിളമ്പുന്നവർ ശിരോകവചം, ഏപ്രൺ എന്നിവ ധരിച്ചിരിക്കണം. നഖം മുറിച്ചിരിക്കണം. കൈകൾ സോപ്പുപയോഗിച്ച് വൃത്തിയായി കഴുകിയിരിക്കണം.
8. ശുചിത്വമില്ലാത്തതും പൊടി നിറഞ്ഞതുമായ അന്തരീക്ഷത്തിൽ തുറന്നു വെച്ച് വിൽക്കുന്നതും, മുറിച്ച് വിൽക്കുന്നതുമായ ഭക്ഷണ പലഹാരങ്ങൾ, ശീതള പാനീയങ്ങൾ, ലൈസൻസ് ഇല്ലാത്ത ഐസ്ക്രീം ഉൽപ്പന്നങ്ങൾ എന്നിവ ഉത്സവ പരിസരങ്ങളിൽ വിൽപന നടത്തുന്നത് കർശനമായി നിരോധിച്ചിരിക്കുന്നു.
9. പൂർണ്ണമായ ഹരിതചട്ടം (Green Protocol) കർശനമായും പാലിക്കുക. പൊതുജനങ്ങൾക്ക്, മാലിന്യങ്ങൾ തരം തിരിച്ചു നിക്ഷേപിക്കുന്നതിനുള്ള സൗകര്യങ്ങൾ ഒരുക്കേണ്ടതും, എല്ലാതരം മാലിന്യങ്ങളും തരം തിരിച്ചു ശേഖരിച്ച് ജൈവ മാലിന്യങ്ങൾ ശാസ്ത്രീയമായി സംസ്കരിക്കേണ്ടതും അജൈവ മാലിന്യങ്ങൾ ഹരിത കർമ്മ സേനയ്ക്ക് സമയ ബന്ധിതമായി കൈമാറേണ്ടതു മാണ്.
10. ആരാധനാലയ പരിസരത്ത് എത്തിച്ചേരുന്നവരുടെ എണ്ണത്തിന് ആനുപാതികമായി വേണ്ടത്ര ശൗചാലയങ്ങൾ ഉണ്ട് എന്നത് ഉറപ്പാക്കുകയും അത് വൃത്തിയോടെ സൂക്ഷിക്കുകയും ചെയ്യുക.
11. ആരോഗ്യവകുപ്പ് റിക്കാർഡ് ചെയ്ത് നൽകിയിരിക്കുന്ന ശുചിത്വ നിർദ്ദേശങ്ങൾ ഉച്ച ഭാഷിണിയിലൂടെ ഇടയ്ക്കിടെ പൊതുജനങ്ങൾക്കായി പ്ലേ ചെയ്ത് കേൾപ്പിക്കേണ്ടതാണ്
12. "പുകവലി നിരോധിത മേഖല, ഈ പരിസരത്ത് പുക വലിക്കുന്നത് ശിക്ഷാർഹം' എന്ന് രേഖപ്പെടുത്തിയ നിർദ്ദിഷ്ട (2 അടി നീളം X 1 അടി വീതി) അളവിലുള്ള ബോർഡ് പൊതുജന ശ്രദ്ധ പതിയുന്ന ഇടങ്ങളിൽ സ്ഥാപിക്കേണ്ടതാണ്.
മേൽപ്പറഞ്ഞ എല്ലാ നിർദ്ദേശങ്ങളും പാലിച്ചുകൊണ്ട് ഉത്സവവാഘോഷങ്ങളിൽ ഏറ്റവും സുരക്ഷിതമായി ഭക്ഷണവിതരണം നടത്താൻ എല്ലാവരും സഹകരിക്കണമെന്ന് മുനിസിപ്പൽ ചെയർമാൻ അഭ്യർത്ഥിച്ചു.

Update Image