Update Body
നീലേശ്വരം ആയുർവേദാശുപത്രിക്ക് പുതുതായി നിർക്കിക്കുന്ന കെട്ടിടത്തിന് തൃക്കരിപ്പൂർ എം എൽ എ - എം രാജഗോപാൽ ശിലാസ്ഥാപനം നടത്തി. വർഷങ്ങളായി വാടക കെട്ടിടത്തിൽ പ്രവർത്തിച്ചു വരുന്ന പാലായി ആയുർവേദാശുപത്രിക്ക് സ്വന്തമായി പുതിയ കെട്ടിടമെന്ന ആവശ്യത്തിന് വിരാമമാകുകയാണെന്നും എത്രയും പെട്ടെന്ന് നിർമ്മാണം പൂർത്തീകരിക്കുന്നതിനുള്ള നടപടി സ്വീകരിക്കുമെന്നും എം എൽ എ പറഞ്ഞു. നിലവിൽ അഞ്ച് സർക്കാർ ആശുപത്രികളും മൂന്ന് അർബൻ വെൽനസ് സെന്ററുകളും പ്രവർത്തിക്കുന്ന അപൂർവ്വം തദ്ദേശ സ്ഥാപനങ്ങളിലൊന്നാണ് നീലേശ്വരം നഗരസഭയെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ചു കൊണ്ട് നഗരസഭാ ചെയർമാൻ പി പി മുഹമ്മദ് റാഫി പറഞ്ഞു. നഗരസഭാ വൈസ് ചെയർ പേഴ്സൺ പി എം സന്ധ്യ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരായ ഇ.കെ ചന്ദ്രൻ ,ഇ ചന്ദ്രമതി, കൗൺസിലർമാരായ അഖിലേഷ് പി , അനീഷ് ഇ , പി.വി.സതീശൻ, ഡി എം ഒ ഡോ സലീം പി ആർ , ഡി പി എം ഡോ നിഖില നാരായണൻ , വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളായ പി മനോഹരൻ , ,പി ഭാർഗ്ഗവി, അഡ്വ. കെ പി നസീർ ,കൈപ്രത്ത് കൃഷ്ണൻ നമ്പ്യാർ, സുരേഷ് പുതിയേടത്ത്, ടി പി ലത, ശ്രീജ വി വി , സതി വി വി , പ്രസ് ഫോറം പ്രസിഡന്റ് സേതു ബങ്കളം എന്നിവർ സംസാരിച്ചു. ആരോഗ്യ കാര്യ സ്ഥിരം സമിതി ചെയർപേഴ്സൺ എ വി സുരേന്ദ്രൻ സ്വാഗതവും എൻ എച്ച് എം ആയുർവേദ ഡോക്ടർ സീമ ജി കെ നന്ദിയും പറഞ്ഞു.
Update Image