Update Body
വ്യവസായ വാണിജ്യ വകുപ്പ് - ജില്ലാ വ്യവസായ കേന്ദ്രം കാസറഗോഡ് - താലൂക്ക് വ്യവസായ ഓഫീസ് ഹൊസ്ദുർഗ് ആഭിമുഖ്യത്തിൽ നീലേശ്വരം മുനിസിപ്പാലിറ്റി കോൺഫറൻസ് ഹാളിൽ വെച്ച് സംരംഭകത്വ ബോധവത്കരണ ശില്പശാല സംഘടിപ്പിച്ചു. നീലേശ്വരം നഗരസഭ ചെയർമാൻ പി. പി മുഹമ്മദ് റാഫി ശില്പശാലയുടെ ഉദ്ഘാടനം നിർവഹിച്ചു.
നഗരസഭ നേരിടുന്ന പ്രധാന വെല്ലുവിളികളിലൊന്നായ കെട്ടിട സൗകര്യങ്ങളുടെ (Building Infrastructure) അഭാവത്തെക്കുറിച്ച് അദ്ദേഹം ഉദ്ഘാടന പ്രസംഗത്തിൽ എടുത്തുപറഞ്ഞു. നഗരത്തിന്റെ വികസനത്തിന് കൂടുതൽ അടിസ്ഥാന സൗകര്യങ്ങൾ ആവശ്യമാണെന്നും, ഇതിനായി പുതിയ നിക്ഷേപകരെ കണ്ടെത്തേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. ഈ പ്രശ്നത്തിന് പരിഹാരം കാണുന്നതിനും കൂടുതൽ നിക്ഷേപകരെ നഗരത്തിലേക്ക് ആകർഷിക്കുന്നതിനുമായി വരും മാസങ്ങളിൽ നഗരസഭയുടെ നേതൃത്വത്തിൽ ഒരു നിക്ഷേപക സംഗമം (Investors Meet) സംഘടിപ്പിക്കുമെന്നും ചെയർമാൻ അറിയിച്ചു.
വൈസ് ചെയർപേഴ്സൺ സന്ധ്യ പി. എം. അധ്യക്ഷത വഹിച്ചു. ചടങ്ങിൽ നഗരസഭ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ ഇ. കെ ചന്ദ്രൻ ,എ.വി സുരേന്ദ്രൻ, ഷമീന മുഹമ്മദ്, ഇ. ചന്ദ്രമതി , കെ. സതീശൻ, മറ്റ് കൗൺസിലർമാർ, നഗരസഭ സൂപ്രണ്ട് സുധീർ തെക്കടവൻ, CDS ചെയർപേഴ്സൺ ബിന്ദു രാജ് എന്നിവർ ആശംസകൾ അറിയിച്ചു സംസാരിച്ചു.
മുൻ വ്യവസായ വികസന ഓഫീസർ അശോക്.എൻ വ്യവസായ സംരംഭ മേഖലയിലെ സാധ്യതകൾ എന്ന വിഷയത്തിൽ അവബോധം നടത്തി. നീലേശ്വരം മുനിസിപ്പാലിറ്റി വ്യവസായ വികസന ഓഫീസർ അഭിൻ മോഹൻ നഗരസഭ നടപ്പിലാക്കുന്ന സംരംഭകത്വ വികസന പദ്ധതികളെപ്പറ്റിയും, വ്യവയാ വാണിജ്യ വകുപ്പൻ്റെ സേവനങ്ങളെയും പദ്ധതികളുടെയും പറ്റിയും സംസാരിച്ചു. നീലേശ്വരം നഗരസഭ - കിനാനൂർ കരിന്തളം ഗ്രാമ പഞ്ചായത്ത് എന്നിവിടങ്ങളിലെ സംരംഭകരാണ് ശില്പശാലയിൽ പങ്കെടുത്തത്.
ശില്പശാലയിൽ സംരംകർ നേരിടുന്ന പ്രശ്നങ്ങൾ, തീര ദേശ മേഖലയിലെ സംരംഭകർ അഭിമുഖീകരിക്കുന്ന പ്രതിസന്ധികൾ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ സംരംഭകർക്ക് വേണ്ടി നടപ്പിലാക്കി വരുന്ന സബ്സിഡി പദ്ധതികൾ തുടങ്ങിയ വിഷയത്തിൽ ചർച്ചകൾ നടന്നു.
വ്യവസായ വികസന ഓഫീസർ അഭിൻ മോഹൻ സ്വാഗതം പറഞ്ഞ ചടങ്ങിൽ ബി.ഡി. എസ്.പി. അഖിൽ കെ നന്ദി രേഖപ്പെടുത്തി.
Update Image
1
2
3
4