1

നീലേശ്വരം മുനിസിപ്പാലിറ്റിയും കൃഷിഭവനും സംയുക്തമായി ചിങ്ങം 1 കർഷക ദിനം ആചരിച്ചു

നീലേശ്വരം കൃഷിഭവനിൽ നിന്ന് 9:30 മണിക്ക് ആരംഭിച്ച  ഘോഷയാത്ര    നീലേശ്വരം മുനിസിപ്പാലിറ്റി കോൺഫറൻസ് ഹാളിൽ എത്തിച്ചേരുകയും തുടർന്ന് വൈസ് ചെയർപേഴ്സൺ പി എം സന്ധ്യയുടെ അധ്യക്ഷതയിൽ നഗരസഭ ചെയർമാൻ  പി പി മുഹമ്മദ് റാഫി   ഉദ്ഘാടനം നിർവഹിച്ചു. ചടങ്ങിന് നീലേശ്വരം കൃഷി ഓഫീസർ  കൃഷ്ണ വേദിക സ്വാഗതം ആശംസിച്ചു. ഉദ്ഘാടന പ്രസംഗത്തിൽ മണ്ണ് പരിശോധനയുടെ ആവശ്യകതയെ കുറിച്ചും നാളികേര കൃഷിയിൽ ഉത്പാദന വർദ്ധനവിന് ആവശ്യമായ നടപടികൾ കൈക്കൊള്ളേണ്ടതിനെ കുറിച്ചും  സംസാരിച്ചു. ചടങ്ങിൽ മുതിർന്ന കർഷകൻ   കെ.നാരായണൻ തൈക്കടപ്പുറം , ജൈവകർഷകൻ  രാമകൃഷ്ണൻ കെ പട്ടേന,വനിത കർഷക    പ്രീത ദിവാകരൻ പാലായി , എസ്.സി കർഷക  അമ്മിണി പി കടിഞ്ഞിമൂല,വിദ്യാർത്ഥി കർഷകൻ  ഗോകുൽ ഗോവിന്ദ് പഴനെല്ലി എന്നിവരെ ചെയർമാൻ പൊന്നാടയും വിളക്കും തളികയും നൽകി  ആദരിച്ചു.   ഇ കെ ചന്ദ്രൻ വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ , എ വി സുരേന്ദ്രൻ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ,  ഇ ചന്ദ്രമതി പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ,  കെ സതീശൻ വിദ്യാഭ്യാസ കലാകായിക സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ, നീലേശ്വരം നഗരസഭ കൗൺസിലർമാരായ പി യു രാമകൃഷ്ണൻ,    പി ശ്രീജ, നീലേശ്വരം നഗരസഭ സെക്രട്ടറി  അനുപമ സദാനന്ദൻ, നീലേശ്വരം സർവീസ് സഹകരണ ബാങ്ക് പ്രതിനിധി കെ ചന്ദ്രശേഖരൻ, കെ വി  ദാമോദരൻ,  സാഗർ ചാത്തമത്ത്,  കൈപ്രത്ത് കൃഷ്ണൻ നമ്പ്യാർ,  രാജീവൻ പുതുക്കുളം,  കെ വി ചന്ദ്രൻ തുടങ്ങിയവർ ചടങ്ങിന് ആശംസകൾ അർപ്പിച്ചു സംസാരിച്ചു. തുടർന്ന്  റിട്ട. കൃഷി അഡീഷണൽ ഡയറക്ടർ  ആർ വീണറാണി അടുക്കളത്തോട്ടം എന്ന വിഷയത്തിൽ ക്ലാസെടുത്തു. 120 ഓളം കർഷകർ പങ്കെടുത്ത ചടങ്ങിന് നീലേശ്വരം കൃഷിഭവനിലെ അസിസ്റ്റൻ്റ് കൃഷി ഓഫീസർ  സതീശൻ പി നന്ദി അറിയിച്ചു

Nileshwar nileshwarammlty@gmail.com 0467-2280360