നീലേശ്വരം നഗരത്തിൽ ഗതാഗത നിയന്ത്രണം
നീലേശ്വരം നഗരത്തിൽ ഓണക്കാലത്ത് ഉണ്ടാകുന്ന ഗതാഗതക്കുരുക്കുകൾ പരിഹരിക്കുന്നതിനും നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതിനും നഗരസഭാ ചെയർമാൻ പി.പി.മുഹമ്മദ് റാഫിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന ബന്ധപ്പെട്ട അധികൃതരുടെ യോഗം തീരുമാനിച്ചു.
പാർക്കിംഗ് കേന്ദ്രങ്ങൾ
1. നീലേശ്വരം നഗരത്തിൽ എത്തുന്ന വാഹനങ്ങൾ നീലേശ്വരം പാലസ് ഗ്രൌണ്ടിൽ പാർക്ക് ചെയ്യാം.
2. കോൺവെന്റ് ജംഗ്ഷനിൽ എത്തുന്ന വാഹനങ്ങൾ ഒമേഗ ടൂറിസ്റ്റ് ഹോമിന് സമീപമുള്ള ഗ്രൌണ്ടിൽ പാർക്ക് ചെയ്യാവുന്നതാണ്. കൂടാതെ പട്ടേന ജംഗ്ഷൻ മുതൽ ചിറപ്പുറം വരെ റോഡരികിൽ വാഹനങ്ങൾ പാർക്ക് ചെയ്യാം.
3. ഉത്രാട ദിനത്തിൽ നഗരത്തിൽ എത്തിച്ചേരുന്ന വാഹനങ്ങൾക്ക് നഗരസഭാ ഓഫീസ് കോമ്പൌണ്ട് പാർക്കിംഗിനായി ഉപയോഗിക്കാം.
നോ പാർക്കിംഗ്
1. എൻ.എച്ച് - തെരു - തളിയിലമ്പലം – രാജാ ക്ലിനിക് വരെ റോഡിന് ഇരുവശവും പാർക്കിംഗ് നിരോധിച്ചിരിക്കുന്നു.
2. എൽ ഐ സി ഓഫീസ് മുതൽ പോസ്റ്റ് ഓഫീസ് വരെ റോഡിന് ഇരുവശവും പാർക്കിംഗ് നിരോധിച്ചിരിക്കുന്നു.
അറിയിപ്പ് –
1. രാവിലെ 9 മണിക്കും വൈകുന്നേരം 7 മണിക്കും ഇടയിൽ മെയിൻ ബസാറിലെ കച്ചവട കേന്ദ്രങ്ങളിലേക്ക് Loading & Unloading നിരോധി ച്ചിരിക്കുന്നു.
2. വഴിയോര കച്ചവടം പട്ടേന ജംഗ്ഷൻ മുതൽ ചിറപ്പുറം വരെ ക്രമീകരിക്കേണ്ടതാണ്.
3. റെയിൽവെ യാത്രക്കാർ വാഹന പാർക്കിംഗിന് റെയിൽവെ പാർക്കിംഗ് സ്ഥലം ഉപയോഗപ്പെടുത്തേണ്ടതാണ്. റെയിൽവെ ഓവർ ബ്രിഡ്ജിന് താഴെ പാർക്ക് ചെയ്യുന്ന വാഹനങ്ങൾക്ക് പോലീസ് ഫൈൻ ഈടാക്കുന്നതുൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കുന്നതാണ്.
19.08.2026 മുതൽ ഓണം വരെ ട്രാഫിക് ക്രമീകരണം കർശനമായി നടപ്പിലാക്കുന്നതാണ്.
യോഗത്തിൽ നഗരസഭാ വൈസ് ചെയർമാൻ പി.എം.സന്ധ്യ, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാന്മാരായ ഇ.കെ.ചന്ദ്രൻ, കെ.സതീശൻ, ഇ.ചന്ദ്രമതി, കൌൺസിലർ സതീശൻ.പി.വി, നീലേശ്വരം സബ് ഇൻസ്പെക്ടർ ഓഫ് പോലീസ് പ്രകാശൻ.കെ.വി, വ്യാപാര വ്യവസായ ഏകോപന സമിതി പ്രതിനിധി സുരേഷ് കുമാർ.കെ.വി, എ.വിനോദ് കുമാർ, വ്യാപാര വ്യവസായ സമിതി പ്രതിനിധി, ഉദയൻ പാലായി, ഓട്ടോ തൊഴിലാളി യൂണിയൻ പ്രതിനിധികളായ കെ.ഉണ്ണി നായർ, സി.വിദ്യാധരൻ, റനീഷ് ബാബു, ആര്യക്കര വിജയൻ, നഗരസഭാ സെക്രട്ടറി അനുപമ സദാനന്ദൻ, ക്ലീൻ സിറ്റി മാനേജർ മണിപ്രസാദ്.പി, റവന്യു ഇൻസ്പെക്ടർ രാജേഷ്.ടി.വി, മെമ്പർ സെക്രട്ടി ഷിജു.കെ എന്നിവർ പങ്കെടുത്തു (18/08/2026)