നീലേശ്വരം: ലോക സാക്ഷരതാ ദിനത്തിന്റെ ഭാഗമായി നീലേശ്വരം നഗരസഭയിൽ സാക്ഷരതാദിനം ആചരിച്ചു. നഗരസഭ വൈസ് ചെയർപേഴ്സൺ പി.എം. സന്ധ്യ പരിപാടി ഉദ്ഘാടനം ചെയ്തു.
നഗരസഭയുടെ സാക്ഷരതാ പ്രവർത്തനങ്ങളിൽ ശ്രദ്ധേയമായ സേവനം നൽകിയ പ്രേരക്മാരായ രാധ.ഇ, വസുമതി.ടി വി, റീന.കെ എന്നിവരെ ചടങ്ങിൽ ആദരിച്ചു.. സാക്ഷരതാ പ്രവർത്തനങ്ങളിലൂടെ സമൂഹത്തിലെ വിദ്യാഭ്യാസ പിന്നാക്കാവസ്ഥ പരിഹരിക്കുന്നതിൽ പ്രേരക്മാർ വഹിക്കുന്ന പങ്ക് ഏറെ വിലപ്പെട്ടതാണെന്ന് വൈസ് ചെയർപേഴ്സൺ പി. എം സന്ധ്യ പറഞ്ഞു. സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ മാരായ എവി സുരേന്ദ്രൻ , കെ സതീശൻ , ഇ ചന്ദ്രമതി കൗൺസിലർമാരായ എം ശാന്ത,ഷിജിത പി.കെ, വി രാജം , നഗരസഭ സെക്രട്ടറി അനുപമ സദാനന്ദൻ എന്നിവർ സംസാരിച്ചു.
തുടർന്ന് ലോക സാക്ഷരതാ ദിനത്തിന്റെ ഭാഗമായി സാക്ഷരതാ പ്രതിജ്ഞ പുതുക്കി.