1

ലഹരി മയക്കുമരുന്ന് വിരുദ്ധ ക്യാമ്പയിൻ സംഘടിപ്പിച്ചു

       സമൂഹത്തിൽ വർദ്ധിച്ചു വരുന്ന ലഹരി മയക്കുമരുന്ന് ഉപയോഗങ്ങൾ ക്കെതിരെ നീലേശ്വരം നഗരസഭ- പോലീസ്, എക്സൈസ്, കോട്ടപ്പുറം സ്കൂൾ എന്നിവരുടെ നേതൃത്വത്തിൽ ലഹരി മയക്കുമരുന്ന് വിരുദ്ധ ക്യാമ്പയിൻ-റാലി സംഘടിപ്പിച്ചു.

        ജനപ്രതിനിധികളുടെയും വിദ്യാർത്ഥികളുടെയും പൊതുജനങ്ങളുടെയും പങ്കാളിത്തത്തോടെ കോട്ടപ്പുറം സ്കൂൾ പരിസരത്ത് നിന്ന് ആരംഭിച്ച റാലി കോട്ടപ്പുറം ഹൌസ് ബോട്ട് ടെർമിനലിൽ അവസാനിച്ചു. പരിപാടി നഗരസഭാ ചെയർമാൻ പി.പി.മുഹമ്മദ് റാഫി ഉദ്ഘാടനം ചെയ്തു. വൈസ് ചെയർപേഴ്സൺ പി.എം.സന്ധ്യ അദ്ധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കെ.സതീശൻ  സ്വാഗതം പറഞ്ഞു. സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാരായ             ഇ.കെചന്ദ്രൻ, ഇ.ചന്ദ്രമതി, എ.വി.സുരേന്ദ്രൻ, ഷെമീന മുഹമ്മദ്  കൗൺസിലർമാരായ പി.വി.സതീശൻ, പ്രകാശൻ.വി.വി, രജിത.ടി.വി, സുഭാഷ്.സി, ശ്രീനിവാസൻ.കെ.പി, ശാന്ത.എം   ഷിജിത.പി.കെ, ലീല.കെ.വി. കോട്ടപ്പുറം ഹയർ സെക്കന്ററി സ്കൂൾ പ്രിൻസിപ്പാൾ ജയ,   സൌമ്യ ടീച്ചർ   എന്നിവർ ആശംസകൾ അറിയിച്ച് സംസാരിച്ചു. ചടങ്ങിൽ കാഞ്ഞങ്ങാട് ഡി വൈ എസ് പി അനിൽകുമാർ.എം.വി  മുഖ്യാഥിതി ആയി.  

            ലഹരി മാഫിയക്കെതിരെയുള്ള പോരാട്ടം കൂടുതൽ ശക്തിപ്പെടുത്തുവാനും എല്ലാ വിഭാഗം ജനങ്ങളുടെ സഹകരണത്തോടു കൂടി നീലേശ്വരത്തെ ലഹരി വിമുക്തമാക്കുന്നതിനുള്ള പ്രവർത്തനങ്ങളുമായി നഗരസഭ  മുന്നോട്ട് പോകുമെന്ന് ചെയർമാൻ പി.പി.മുഹമ്മദ് റാഫി ഉദ്ഘാടനവേളയിൽ പറഞ്ഞു. തുടർന്ന് വിമുക്തി ജില്ലാ മെന്റർ പി.ഗോവിന്ദൻ   ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്ത് ലഹരി വിരുദ്ധക്ലാസ് കൈകാര്യം ചെയ്തു.

വർദ്ധിച്ചുവരുന്ന ലഹരി വിപത്തിനെതിരെ സമൂഹത്തിൽ ശക്തമായ അവബോധം സൃഷ്ടിക്കുക,  യുവതലമുറയെയും, വിദ്യാർത്ഥികളെയും ലഹരിയുടെ ഉപയോഗങ്ങളിൽ നിന്നും കെണികളിൽ നിന്നും പൂർണ്ണമായി സംരക്ഷിക്കുക, വിദ്യാലയ പരിസരങ്ങളിലെ മയക്കുമരുന്ന് വിപണന ശൃംഖലകൾ തകർക്കുക, പൊതുജനങ്ങളിൽ ജാഗ്രത വളർത്തുക എന്നിവയാണ് ഈ സംയുക്ത ദൗത്യത്തിലൂടെ ലക്ഷ്യമിടുന്നത്. നഗരസഭാ സെക്രട്ടറി അനുപമ സദാനന്ദൻ നന്ദി രേഖപ്പെടുത്തി