Update Body
നീലേശ്വരം നഗരസഭയിലെ വാർഡ് 6 ൽ പട്ടേം കാവ് ക്ഷേത്ര പരിസരത്ത് 30 സെൻ്റിൽ 85 തൈകൾ നട്ട് ഉണ്ടാക്കിയ പച്ചത്തുരുത്താണിത്. നിലവിൽ ഇവിടെ 100 മരങ്ങൾ വളർന്നു പന്തലിച്ചു നില്ക്കുന്നുണ്ട്. ക്ഷേത്ര സംരക്ഷണ സമിതിയുടെയും ജനശക്തി വായനശാല & ഗ്രന്ഥാലയത്തിൻ്റെയും നേതൃത്വത്തിൽ പരിപാലിച്ചു വരുന്നു. ബോർഡ് വെച്ചിട്ടുണ്ട്. അധിനിവേശസസ്യങ്ങൾ ഇല്ല. 2020 മെയ് മാസം 6-ാം തീയ്യതിയിൽ 227-ാം നമ്പർ ആയി പച്ചത്തുരുത്ത് ലിസ്റ്റിൽ റജിസ്റ്റർ ചെയ്തിട്ടുണ്ട്.