Update Body
നീലേശ്വരം ഹൈവേയിൽ ആധുനിക മത്സ്യ മാർക്കറ്റ്
സംസ്ഥാന തീരദേശ വികസന കോർപ്പറേഷൻ സ്ഥലം സന്ദർശിച്ചു.
നീലേശ്വരം നഗരസഭയിലെ ഹൈവേ ജംഗ്ഷനിൽ ആധുനിക മത്സ്യ മാർക്കറ്റ് നിർമ്മിക്കുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാന തീരദേശ വികസന കോർപ്പറേഷൻ ഉദ്യോഗസ്ഥർ സ്ഥലം പരിശോധന നടത്തി. ദേശീയപാതയോട് ചേർന്ന് നീലേശ്വരം നഗരസഭയുടെ പഴയ കല്യാണമണ്ഡപം നിലനിന്നിരുന്ന സ്ഥലമാണ് പുതിയ മത്സ്യ മാർക്കറ്റ് നിർമ്മിക്കുവാൻ നഗരസഭ തീരുമാനിച്ചിട്ടുള്ളത്. നഗരസഭ എഞ്ചിനീയറിംഗ് വിഭാഗം 1.5 കോടി രൂപ ചെലവ് വരുന്ന എസ്റ്റിമേറ്റ് തയ്യാറാക്കിയിട്ടുണ്ട്. പ്രസ്തുത പദ്ധതിക്ക് സാമ്പത്തിക സഹായം സംസ്ഥാന സർക്കാരിൽ നിന്നും ലഭ്യമാക്കണമെന്ന് അഭ്യർത്ഥിച്ചു കൊണ്ട് നീലേശ്വരം നഗരസഭ ചെയർമാൻ പി.പി.മുഹമ്മദ് റാഫി, തൃക്കരിപ്പൂർ എംഎൽഎ സന്ദീപ് വാര്യർക്ക് നിവേദനം നൽകിയിരുന്നു. ആയതിന്റെ അടിസ്ഥാനത്തിലാണ് എംഎൽഎ മുൻകൈയെടുത്താണ് സംസ്ഥാന തീരദേശ വികസന കോർപ്പറേഷൻ ഉദ്യോഗസ്ഥരെ സ്ഥല പരിശോധനയ്ക്ക് അയച്ചത്. സംസ്ഥാന ഗവൺമെന്റ് അനുവദിക്കുന്ന തുകയ്ക്ക് പുറമേ പദ്ധതി പൂർത്തീകരിക്കാൻ ആവശ്യമായി വേണ്ടിവരുന്ന തുക അനുവദിക്കുവാൻ നഗരസഭ തത്വത്തിൽ അംഗീകരിച്ചിട്ടുള്ളതാണ്. സന്ദർശക സംഘത്തിൽ നിലേശ്വരം നഗരസഭ വൈസ് ചെയർപേഴ്സൺ പി എം സന്ധ്യ, പൊതുമരാമത്ത് സ്ഥിരം സമിതി അധ്യക്ഷ ഇ ചന്ദ്രമതി, ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷൻ എ വി സുരേന്ദ്രൻ, കൗൺസിലർമാരായ സതി ഭരതൻ, പി വി സതീശൻ, ഇ ഷജീർ, പ്രദീപ് ഇട്ടപ്പുറം, ബീന ടി പി, കേരള സംസ്ഥാന തീരദേശ വികസന കോർപ്പറേഷൻ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ വിനയൻ എൻ, അസിസ്റ്റന്റ് എൻജിനീയർ ശരണ്യ എസ്, ഓവർസിയർ അക്ഷയ് കുമാർ പി പി, നീലേശ്വരം നഗരസഭ അസിസ്റ്റന്റ് എൻജിനീയർ വിനോദ് പി വി, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.

Update Image