നീലേശ്വരം മുൻസിപാലിറ്റിയിൽ പോഷൻ മേള സംഘടിപ്പിച്ചു
നീലേശ്വരം മുൻസിപാലിറ്റിയിൽ പോഷൻ മേളയും പോഷകാഹാര പ്രദർശനവും സംഘടിപ്പിച്ചു. ആരോഗ്യകരമായ ഭക്ഷണങ്ങളിലൂടെ ആരോഗ്യമുള്ള തലമുറയെന്ന ലക്ഷ്യവുമായിട്ടാണ് വനിത ശിശുവികസ വകുപ്പ് പോഷണൻ മാ പദ്ധതി നടപ്പിലാക്കി വരുന്നത്. ആറു വയസ്സിൽ താഴെയുള്ള കുട്ടികൾ ഗർഭിണികൾ പാലൂട്ടുന്ന അമ്മമാർ എന്നിവരിൽ പോഷണക്കുറവ് പരിഹരിക്കുന്നതിനുള്ള വൈവിധ്യങ്ങളായ പരിപാടികളാണ് ജില്ലാ തല ഐ.സിഡിഎസ് സെല്ല്, നീലേശ്വരം ഐ.ഡി.ഡി.എസ് പ്രൊജക്ടു് അങ്കണവാടികളിലൂടെ വൈവിധ്യങ്ങളായ ബോധവൽക്കരണ പദ്ധതി നടപ്പിലാക്കി വരുന്നത് നീലേശ്വരം നഗരസഭയിൽ പോഷൺ മേള പരിപാടിയുടെ ഉദ്ഘാടനം ശ്രീമതി പി എം സന്ധ്യ വൈസ് ചെയർപേഴ്സൺ നീലേശ്വരം മുൻസിപ്പാലിറ്റി ഉദ്ഘാടനം നിർവഹിച്ചു ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ ഷമീന അധ്യക്ഷത വഹിച്ചു.
സ്റ്റാൻഡിങ് കമ്മിറ്റി ചെയർന്മാന്മാരായ കെ സതീശൻ, ഇ. ചന്ദ്രമതി, വാർഡ് കൗൺസിലർമാരായ സതീശൻ പി.വി, വി.വി സീമ, വി.രാജം, എ.ജി.സൗദ, ശിശു വികസന പദ്ധതി ഓഫീസർ പി പി ഷൈലജ, സൂപ്പർവൈസർമാരായ ഗീത പ്രകാശ്, പ്രീത പവിത്രൻ, വത്സല.സി എന്നിവർ ആശംസ പ്രസംഗം നടത്തി. പ്രകൃതി വിഭവ പോഷകാഹാരവും ആരോഗ്യവും എന്ന വിഷയത്തെക്കുറിച്ച് ആരോഗ്യ പ്രവർത്തകരായ പുഷ്പലത, ലത പി എന്നിവർ ക്ലാസുകൾ നടത്തി. അങ്കണവാടി പ്രവർത്തകർ പോഷണ ബോധവൽക്കരണ കലാപരിപാടി നാടൻപാട്ടുകൾ ഒപ്പന തിരുവാതിര ഒപ്പുമരം ക്യാമ്പയിനും നടത്തി. സൂപ്പർവൈസർ ലൈല എം സ്വാഗതവും ഐസിഡിഎസ് സൂപ്പർവൈസർ ജെസ്സി ജോർജ് നന്ദിയും പറഞ്ഞു
(29/09/2026)