Update Body
നീലേശ്വരം നഗരസഭ വൈസ് ചെയർപേഴ്സൺ പി.എം സന്ധ്യയുടെ അധ്യക്ഷതയിൽ നടന്ന ബോട്ടിൽ ബൂത്ത് വിതരണ പരിപാടി നഗരസഭാ ചെയർമാൻ പി. പി. മുഹമ്മദ് റാഫി ഉദ്ഘാടനം ചെയ്തു. നഗരസഭ സ്ഥിരം സമിതി അധ്യക്ഷൻമാരായ കെ.സതീശൻ, ഇ ചന്ദ്രമതി, ഇ.കെ ചന്ദ്രൻ, വ്യാപാരി വ്യവസായി ഏകോപന സമിതി സെക്രട്ടറി വിനോദ് കുമാർ വ്യാപാരി വ്യവസായി സമിതി സെക്രട്ടറി കെ മോഹനൻ, നീലേശ്വരം പോലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ അജിത കെ , ASI ഹേമലത ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസർ സി.വി ദാമോദരൻ എന്നിവർ സംസാരിച്ചു ആരോഗ്യ സ്ഥിരം സമിതി ചെയർമാൻ എ.വി. സുരേന്ദ്രൻ സ്വാഗതവും നഗരസഭ സെക്രട്ടറി അനുപമ സദാനന്ദൻ നന്ദിയും പറഞ്ഞു. കൗൺസിലർമാരായ രാജം വി, ലീല പി.കെ, രജിത ടി. കെ, സുനിത പി.വി, ഷിജിത പി.കെ, ശാന്ത എം, പ്രകാശൻ കെ, പ്രകാശൻ വി പി, സതീശൻ കെ പി, നഗരസഭാ ആരോഗ്യ വിഭാഗം ജീവനക്കാർ എന്നിവർ സംബന്ധിച്ചു
Update Image