Update Body
പൊതുവിദ്യാഭ്യാസ വകുപ്പിന്റെയും സമഗ്ര ശിക്ഷ കേരളയുടെയും ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച 2026-27 അധ്യയന വർഷത്തെ നീലേശ്വരം മുനിസിപ്പൽതല പ്രവേശനോത്സവം ജി.എൽ.പി.എസ് നീലേശ്വരത്ത് വർണാഭമായ പരിപാടികളോടെ നടന്നു
പുതുതായി വിദ്യാലയത്തിലെത്തിയ കുരുന്നുകളെ പൂക്കളും മധുരപലഹാരങ്ങളും പഠനോപകരണങ്ങളും നൽകി അധ്യാപകരും രക്ഷിതാക്കളും ജനപ്രതിനിധികളും ചേർന്ന് ഹൃദ്യമായി സ്വീകരിച്ചു വിദ്യാർത്ഥികളുടെ കലാപരിപാടികളും സ്വാഗത നൃത്തവും ചടങ്ങിന് മാറ്റുകൂട്ടി
നീലേശ്വരം നഗരസഭ ചെയർമാൻ പി.പി. മുഹമ്മദ് റാഫി ഉദ്ഘാടനം ചെയ്ത ചടങ്ങിൽ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സി.കെ. സതീശൻ അധ്യക്ഷത വഹിച്ചു വാർഡ് കൗൺസിലർ വി. രാജം, കൌൺസിലർമാരായ സുനിത, പി വിനോദ് കുമാർ, കെ.വി.ലീല എന്നിവരും പ്രവേശനോത്സവ സന്ദേശം നൽകി പൊതുവിദ്യാഭ്യാസ മേഖലയിലെ കേരളത്തിന്റെ നേട്ടങ്ങളും പൊതുവിദ്യാലയങ്ങളുടെ വളർച്ചയും ഉദ്ഘാടകൻ എടുത്തു പറഞ്ഞു കുട്ടികൾക്ക് സൗഹൃദപരവും ആനന്ദകരവുമായ പഠനാന്തരീക്ഷം ഒരുക്കുന്നതിൽ ജി.എൽ.പി.എസ്. നീലേശ്വരം വഹിക്കുന്ന പങ്ക് വളരെയേറെയാണെന്ന് അധ്യക്ഷൻ വ്യക്തമാക്കി
പ്രധാനാധ്യാപകൻ ബിജു പി. കെ., പി.ടി.എ. പ്രസിഡന്റ് ദീപു, എസ്.എം.സി. (SMC) ചെയർമാൻ രതീഷ് പി. കെ., എം.പി.ടി.എ. പ്രസിഡന്റ് സിന്ധു, സി.ആർ.സി. കോഡിനേറ്റർ നിഷ സി. എസ്., ആർ.ജി. കൺവീനർ സീമ, മുൻ എച്ച്.എം. ഗീത എ. വി. തുടങ്ങിയവർ ചടങ്ങിൽ ആശംസയർപ്പിച്ച് സംസാരിച്ചു പ്രവേശനോത്സവത്തിന്റെ ഭാഗമായി വിദ്യാലയ പരിസരം ഉത്സവാന്തരീക്ഷ ത്തിലായിരുന്നു

Update Image