Update Body
നീലേശ്വരം നഗരസഭയിൽ 720153265 രൂപ വരവും 701817131 രൂപ ചിലവും 18336134 രൂപ മിച്ചവും കാണിക്കുന്ന ബജറ്റ് ബജറ്റ് വൈസ് ചെയര്‍പേഴ്സണ്‍ പി.എം.സന്ധ്യ അവതരിപ്പിച്ചു. നഗരകേന്ദ്രീകൃത വികസനത്തിനും കുടിവെള്ളത്തിനുമാണ് ബജറ്റിൽ ഊന്നല്നല്കിയിട്ടുള്ളത് ഉള്‍പ്പെടെ
അതോടൊപ്പം ആരോഗ്യം, ശുചിത്വം, കൃഷി, വിദ്യാഭ്യാസം, സാംസ്കാരികം, യുവജനകാര്യം എന്നിവക്കും നാലാംനഗരസഭയുടെ കന്നി ബജറ്റ് ഊന്നല്‍ നല്കുന്നു. നീലേശ്വരത്തെ കുടിവെള്ള ക്ഷാമം പരിഹരിക്കാനായി പാലായി ഷട്ടര്‍കം ബ്രിഡ്ജില്‍ നിന്നും നഗരസഭയിലെ മുഴുവന്‍ പ്രദേശങ്ങളിലേക്കും ആവശ്യമായ കുടിവെള്ളം വിതരണം ചെയ്യുന്ന പദ്ധതിക്കായി 15 കോടി രൂപ നീക്കിവെച്ചു. ഇതിലൂടെ 32 കുടിവെള്ള പദ്ധതിയിലേക്കും ഇഷ്ടം പോലെ കുടിവെള്ളമെത്തിക്കും. ഇതിന്റെ ഡിപിആര്‍ തയ്യാറാക്കാന്‍ വാട്ടര്‍ അതോററ്റിയുമായി പ്രാഥമിക ചര്‍ച്ചകള്‍ ആരംഭിച്ചതായി വൈസ് ചെയര്‍പേഴ്സണ്‍ പറഞ്ഞു. കൊയാമ്പുറം, കണിച്ചിറ, എയ്യന്മട എന്നിവിടങ്ങളില്‍ ഈ വര്‍ഷം തന്നെ ചെറുകിട കുടിവെള്ള പദ്ധതികള്‍ ആരംഭിക്കാന്‍ 1കോടി രൂപയും നീക്കിവെച്ചു. ഇതിന് പുറമെ സുവര്‍ണ്ണവല്ലി, പാണ്ടിക്കോട്ട്, കുടിവെള്ള പദ്ധതികള്‍ ഈ വര്‍ഷം തന്നെ പൂര്‍ത്തീകരിക്കാന്‍ അരക്കോടി രൂപയും മാറ്റിവെച്ചു. നഗരസഭയിലെ ഉപയോഗശൂന്യമായ കിണറുകള്‍, കുളങ്ങള്‍ എന്നിവ സംരക്ഷിക്കാന്‍ 10 ലക്ഷം രൂപയും വകയിരുത്തി. നഗരവികസനം യാഥാര്‍ത്ഥ്യമാക്കാന്‍ നിക്ഷേപകരെയും വന്‍കിട സംരംഭകരേയും ആകര്‍ഷിക്കാനായി നിക്ഷേപസംഗമം സംഘടിപ്പിക്കും. നീലേശ്വരത്തേയും പരിസരത്തേയും പ്രവാസികളുടെ നിക്ഷേപവും യുവജനങ്ങളുടെ നൂതന ആശയങ്ങളും ഒന്നിപ്പിക്കാനാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. നാളികേരം, ജൈവവളങ്ങള്‍ തുടങ്ങിയ മേഖലകളില്‍ കാര്‍ഷിക മൂല്യ വ്യവസായങ്ങള്‍, വേസ്റ്റ് മാനേജ്മെന്റ്, മുന്‍സിപ്പാലിറ്റിക്ക് സഹായകരമാകുന്നരീതിയിലുള്ള റീസൈക്ലിംങ് യൂണിറ്റുകള്‍, ഫുഡ് പ്രൊസസിംങ് യൂണിറ്റുകള്‍, പ്രാദേശികമായി ലഭ്യമായ പഴങ്ങളും പച്ചക്കറികളും ഉപയോഗിച്ചുള്ള വ്യവസായങ്ങള്‍ എന്നിവ യാഥാര്‍ത്ഥ്യമാക്കാന്‍ ചെറുകിട സംരഭങ്ങള്‍ ആരംഭിക്കാന്‍ ആഗ്രഹിക്കുന്നവരില്‍ നിന്നും അപേക്ഷകള്‍ സ്വീകരിക്കും. പ്രവാസികള്‍, പ്രാദേശിക വ്യാപാരികള്‍, റിട്ടയേര്‍ഡ് ഉദ്യോഗസ്ഥര്‍ എന്നിവരില്‍ നിന്നും നിക്ഷേപങ്ങള്‍ സ്വീകരിക്കും. പുതിയ ആശയങ്ങളുള്ള യുവാക്കള്‍, നിലവില്‍ ബിസിനസ് വിപുലീകരിക്കാന്‍ ആഗ്രഹിക്കുന്നവര്‍, കുടുംബശ്രീ യൂണിറ്റുകള്‍ എന്നിവര്‍ക്ക് സംരംഭകരായി മുന്നോട്ട് വരാമെന്ന് ബജറ്റില്‍ പറയുന്നു. നീലേശ്വരത്തെ വ്യാവസായി അന്തരീക്ഷം വിപുലപ്പെടുത്താന്‍ ഉദ്ദേശിക്കുന്ന പദ്ധതിക്കും വ്യക്തിഗത തൊഴില്സംരഭങ്ങളും ഗ്രൂപ്പ് തൊഴില്‍സംരംഭങ്ങളും ആരംഭിക്കുന്നതിനും 10 ലക്ഷം രൂപാവീതം മാറ്റിവെച്ചു. അഭ്യസ്ഥവിദ്യരായ വനിതകള്‍ക്കായി സമ്പന്ന എന്ന പേരില്‍ നൂതനപദ്ധതി ആരംഭിക്കും. പുരുഷാധിപത്യമുള്ള ഓഹരി വിപണിയില്‍ സ്ത്രീകളെയും കൊണ്ടുവരിക എന്നതാണ് ഇതുവഴി ലക്ഷ്യമിടുന്നത്. വിപ്ലവകരമായ ഈ ചുവടുവെപ്പില്‍ 20നും 35 വയസിനും ഇടയിലുള്ള ഡിഗ്രി വിദ്യാഭ്യാസ യോഗ്യതയുള്ളവരെയാണ് പരിഗണിക്കുക. ഇതിനായി 5 ലക്ഷം രൂപയും മാറ്റിവെച്ചു. നെല്‍കൃഷിവികസനം, പച്ചക്കറി വികസനം എന്നിവക്ക് 50 ലക്ഷം രൂപയും സബ്സിഡി നിരക്കില്‍ കാലിത്തീറ്റ വിതരണം, പാല് ഉല്‍പ്പാദന സബ്സിഡി എന്നിവക്ക് 50 ലക്ഷവും ബ്രോയിലര്‍ ചിക്കന്‍ യൂണിറ്റ് മട്ടുപ്പാവില്‍ മുട്ടകോഴി കൃഷി എന്നിവക്ക് 5 ലക്ഷം രൂപയും വികയിരുത്തി. എംഎല്‍എയുടെ പ്രാദേശിക വികസനഫണ്ട് ഉപയോഗിച്ച് പാലായിയില്‍ നിര്‍മ്മിക്കുന്ന ആയുര്‍വേദ ആശുപത്രിയുടെ അനുബന്ധസൗകര്യങ്ങള്ക്ക് വേണ്ടി 10 ലക്ഷം രൂപയും പാലിയേറ്റീവ് പ്രവര്‍ത്തനങ്ങള്‍ക്ക് 50 ലക്ഷം രൂപയും താലൂക്ക് ആശുപത്രിയില്‍ പ്രവര്‍ത്തിക്കുന്ന ഡയാലിസിസ് യൂണിറ്റ് മൂന്ന് ഷിഫ്റ്റായി ഉയര്‍ത്താന്‍ 5 ലക്ഷം രൂപയും താലൂക്ക് ആശുപത്രി സൗന്ദര്യവല്‍ക്കരണത്തിനും ചുറ്റുമതില്‍ നിര്‍മ്മിക്കാനും 50 ലക്ഷം രൂപയും തൈക്കടപ്പുറം ഹോമിയോ ആശുപത്രി നിര്‍മ്മിക്കാന്‍ 10 ലക്ഷം രൂപയും നീക്കിവെച്ചിട്ടുണ്ട്. ആരാധനാലയങ്ങള്‍ കേന്ദ്രീകരിച്ചുള്ള തീര്‍ത്ഥാടന ടൂറിസത്തിന് 1 കോടി രൂപയും നീലേശ്വരത്തിന്റെ സാംസ്കാരിക പെരുമയും പൈതൃകവും ആഗോളതലത്തില്‍ ശ്രദ്ധിക്കപ്പെടാന്‍ പൈതൃകഇടനാഴി എന്ന പദ്ധതി യാഥാര്‍ത്ഥ്യമാക്കാന്‍ 10 ലക്ഷം രൂപ മാറ്റിവെച്ചു. മാലിന്യനിര്‍മ്മാര്‍ജ്ജനത്തിന് 50 ലക്ഷവും റിംഗ് കമ്പോസ്റ്റുകള്‍ ബൊക്കാഷി ബക്കറ്റുകള്‍ എന്നിവ വിതരണം ചെയ്യാന്‍ 25 ലക്ഷം രൂപയും ആധുനിക മത്സ്യമാര്‍ക്കറ്റും പബ്ലിക് ടോയ്ലറ്റും നിര്‍മ്മിക്കുന്നതിന് 1 കോടി രൂപയും നീക്കിവെച്ചിട്ടുണ്ട്. ബഡ്സ് സ്കൂള്‍ വികസനത്തിന് 20 ലക്ഷവും അംഗണ്‍വാടിയുടെ വികസനത്തിന് 20 ലക്ഷവും സ്ത്രീശാക്തീകരണത്തിന് മൂന്ന് കോടി രൂപയും ബഡ്ജറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. സിനിമാതിയറ്ററുകളില്ലാത്ത നഗരസഭ എന്ന പേര് മാറ്റാന്‍ ചിറപ്പുറത്ത് തിയറ്റര്‍ നിര്‍മ്മിക്കുന്നതിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്കായി 5 ലക്ഷം രൂപയും നീലേശ്വരം സാഹിത്യോത്സവത്തിന് 2 ലക്ഷം സംഗീതോത്സവത്തിന് അരലക്ഷവും ബജറ്റില്‍ വകയിരുത്തിയിട്ടുണ്ട്.
വയോജനങ്ങള്‍ക്കും ഭിന്നശേഷിക്കാര്‍ക്കുമായി 50 ലക്ഷം രൂപയും നഗരത്തില്‍ ഹാപ്പിനസ് പാര്‍ക്ക് സ്ഥാപിക്കാന്‍ 5 ലക്ഷം രൂപയും കുടുംബശ്രീയുമായി സഹകരിച്ച് അഴിത്തലയില്‍ ബീച്ച് ഫെസ്റ്റ് നടത്താന്‍ 10 ലക്ഷം രൂപയും പിഎംഎവൈ ഭവനനിര്‍മ്മാണ പദ്ധതികള്‍ പൂര്‍ത്തികരിക്കാന്‍ ഒന്നേകാല്കോടിയും മത്സ്യമേഖലക്ക് 50 ലക്ഷവും വനിതകള്‍ക്ക് തെങ്ങ് കയറ്റ പരിശീലനത്തിന് അരലക്ഷം രൂപയും നഗരവികസനമാസ്റ്റര്പ്ലാന് തയ്യാറാക്കാന്‍ 5 ലക്ഷം രൂപയും ഇലക്ട്രിക് സ്കൂട്ടര്‍ വിതരണത്തിന് 10 ലക്ഷം രൂപയും ബജറ്റില്‍ നീക്കിവെച്ചിട്ടുണ്ട്.
ബജറ്റ് അവതരണയോഗത്തില്‍ ചെയര്മാന് പി.പി.മുഹമ്മദ് റാഫി അധ്യക്ഷത വഹിച്ചു .

Update Image