Update Body
നഗരസഭാ പരിധിയിലെ മുഴുവൻ സ്കൂൾകളിലെ വിദ്യാർത്ഥികളെയും , അധ്യാപകരെയും പങ്കെടുപ്പിച്ച് കൊണ്ട് നടത്തിയ ശുചിത്വ പഠനോത്സവം നഗരസഭാചെയർമാൻ പി.പി മുഹമ്മദ് റാഫി ഉത്ഘാടനം ചെയ്തു നഗരസഭാ ആരോഗ്യ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ എ.വി. സുരേന്ദ്രൻ അധ്യക്ഷത വഹിച്ചു. വൈസ് ചെയർപേഴ്സൺ പി.എം സന്ധ്യ, സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ മാരായ കെ സതീശൻ, ഇ ചന്ദ്രമതി , ഷമീന മുഹമ്മദ് , കൗൺസിലർമാരായ ഷിജിത പി.കെ , കെ. വി ലീല, രജിത ടി വി, ശാന്ത എം , അനീഷ് , സുനിത പി. വി., നഗരസഭാ Y P വർണ്ണ, എന്നിവർ ആശംസ അറിയിച്ചു. നഗരസഭ ചെയർമാൻ പി.പി മുഹമ്മദ് റാഫി വിദ്യാർത്ഥികൾക്കുള്ള ഇക്കോ സെൻസ് ഹരിതസേന സ്കോളർഷിപ്പ് വിതരണം നടത്തി. കുട്ടികളുടെ പ്രവർത്തനങ്ങളുടെ പ്രദർശനവും അവതരണവും നടത്തിയതിൽ നിന്നും മികച്ച സ്കൂളുകളെ തിരഞ്ഞെടുക്കുകയും വിദ്യഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ കെ സതീശൻ മികച്ച സ്കൂളുകൾക്കുള്ള ട്രോഫി വിതരണം ചെയ്തു. നഗരസഭാ സി. സി.എം ഇൻ ചാർജ് ബീന വി വി സ്വാഗതവും , പി എച്ച് . ഐ ഷിജു നന്ദിയും രേഖപെടുത്തി.(21/02/2026)
Update Image
1