Update Body
നീലേശ്വരം നഗരസഭ 2026- 27 വാർഷിക പദ്ധതി രൂപീകരണത്തിന്റെ ഭാഗമായുള്ള വികസന സെമിനാർ ബഹു.തൃക്കരിപ്പൂർ നിയോജക മണ്ഡലം എം എൽ എ ശ്രീ. എം. രാജഗോപാലൻ ഉദ്ഘാടനം ചെയ്തു. യോഗത്തിൽ നഗരസഭ ചെയർമാൻ പി പി മുഹമ്മദ് റാഫി അധ്യക്ഷത വഹിച്ചു. ചടങ്ങിൽ വൈസ് ചെയർമാൻ പി.എം സന്ധ്യ സ്വാഗതം പറഞ്ഞു. വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഇകെ ചന്ദ്രൻ കരട് പദ്ധതിരേഖ അവതരിപ്പിച്ചു. ആസൂത്രണ സമിതി ഉപാധ്യക്ഷൻ ശ്രീ കെ എൻ വാസുദേവൻ നമ്പൂതിരി വികസന പരിപ്രേഷ്യം അവതരിപ്പിച്ചു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺമാരായ ഷമീന മുഹമ്മദ്, എവി സുരേന്ദ്രൻ, കെ.സതീശൻ, ഇ ചന്ദ്രമതി , കൗൺസിലർമാരായ പി വി സതീശൻ, ഇ.ഷജീർ , മുൻ നഗരസഭാ ചെയർപേഴ്സൺ മാരായ ടിവി ശാന്ത, കെ പി ജയരാജൻ, വി ഗൗരി, മുൻപഞ്ചായത്ത് പ്രസിഡൻ്റ് മാരായ കെ വി ദാമോദരൻ,എറുവാട്ട് മോഹനൻ, മാമുനി വിജയൻ, ആസൂത്രണ സമിതി അംഗങ്ങളായ പി വിജയകുമാർ, അഡ്വ. കെ പി നസീർ , ഷംസുദ്ദീൻ അറിഞ്ചിറ,ഡോ. വി സുരേഷൻ, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ സുരേഷ് പുതിയേടത്ത്, കൈപ്രത്ത് കൃഷ്ണൻ നമ്പ്യാർ, എം ജെ ജോയ്, കെ വി ചന്ദ്രൻ എന്നിവർ സംസാരിച്ചു. ചടങ്ങിൽ മലമ്പനി മുക്ത നഗരസഭയായി ചെയർമാൻ പി പി മുഹമ്മദ് റാഫി പ്രഖ്യാപിച്ചു.
തുടർന്ന് വർക്കിംഗ് ഗ്രൂപ്പ് അടിസ്ഥാനത്തിലുള്ള ചർച്ചയും ക്രോഡീകരണവും നടന്നു. നഗരസഭാ സെക്രട്ടറി ശ്രീ ആയുഷ് ജയരാജൻ നന്ദി പറഞ്ഞു.(20/02/2026)
Update Image
1
2