Update Body
ഭാരതീയ സെൻസസ് 2027 ൻറെ ഭാഗമായി നീലേശ്വരം നഗരസഭയിൽ സൂപ്പർവൈസർമാർക്കും എന്യുമറേറ്റർമാർക്കും ഉള്ള പരിശീലനം ആരംഭിച്ചു. പരിശീലനപരിപാടി ഉത്ഘാടനം നഗരസഭാ സെക്രട്ടറി അനുപമ സദാനന്ദൻ നിർവഹിച്ചു. നഗരസഭാ കോൺഫെറൻസ് ഹാളിൽ ജൂൺ 4 മുതൽ ജൂൺ 10 വരെയാണ് പരിശീലനം സംഘടിപ്പിച്ചിട്ടുള്ളത്. രണ്ട് ബാച്ചുകളിലായി 100 പേർക്കാണ് പരിശീലനം നൽകുന്നത്. നെഹ്‌റു ആർട്സ് ആൻഡ് സയൻസ് കോളേജ് അസിസ്റ്റൻഡ് പ്രൊഫസർ DR.ജിഷ പി വി ,ഡിസ്ട്രിക്ട് ഫീൽഡ് ട്രൈനർമാരായ ഷംസുദ്ധീൻ ടി , കൃഷ്ണപ്രസാദ്‌ സി എന്നിവർ പരിശീലനത്തിന് നേതൃത്വം നൽകി.
Nileshwar nileshwarammlty@gmail.com 0467-2280360