1

           സ്വച്ഛതാ ഹി സേവാ ക്യാമ്പയിന്റെ ഭാഗമായി സംസ്ഥാന സർക്കാർ നടപ്പിലാക്കിവരുന്ന നിർമ്മലം – പുതുയുഗ ശുചിത്വ കേരളം പദ്ധതിയുടെ ഭാഗമായി നീലേശ്വരം നഗരസഭയുടെ നേതൃത്വത്തിൽ ജനകീയ പങ്കാളിത്തത്തോടെ നീലേശ്വരം കോവിലകം ചിറ ശുചീകരിച്ചു.
നീലേശ്വരം നഗരസഭ വൈസ് ചെയർപേഴ്സൺ പി.എം. സന്ധ്യയുടെ അധ്യക്ഷതയിൽ ചേർന്ന പരിപാടി നഗരസഭ ചെയർമാൻ പി.പി. മുഹമ്മദ് റാഫി ഉദ്ഘാടനം ചെയ്തു.  നാടിന്റെ ജലസ്രോതസ്സുകൾ സംരക്ഷിക്കുകയും പൊതുസ്ഥലങ്ങൾ മാലിന്യമുക്തമായി നിലനിർത്തുകയും ചെയ്യേണ്ടത് ഓരോ പൗരന്റെയും ഉത്തരവാദിത്വമാണെന്ന് ചെയർമാൻ പി.പി. മുഹമ്മദ് റാഫി ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. നഗരസഭയുടെ ശുചിത്വ പ്രവർത്തനങ്ങൾ വിജയകരമാക്കുന്നതിന് ജനങ്ങളുടെ സജീവ പങ്കാളിത്തം അനിവാര്യമാണ്. ജലാശയങ്ങളിൽ മാലിന്യം തള്ളുന്നത് തടയുന്നതിനും ചിറകളുടെയും തോടുകളുടെയും സ്വാഭാവിക നിലനിൽപ്പ് ഉറപ്പാക്കുന്നതിനും എല്ലാവരും ജാഗ്രത പുലർത്തണം. ശുചിത്വം ഒരു ദിവസത്തെ പ്രവർത്തനമായി ഒതുങ്ങാതെ ജീവിതശൈലിയുടെ ഭാഗമാക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.
ചടങ്ങിൽ നഗരസഭ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ ഇ. ചന്ദ്രൻ, ഇ കെ ചന്ദ്രമതി, കെ. സതീശൻ, കൗൺസിലർമാരായ എ രാജം, വിനോദ്പൈനി, പ്രകാശൻ, പി. സതീശൻ, ഇ. ഷജീർ, സുനിത, കിഴക്കൻ കൊഴുവൽ റസിഡൻസ് അസോസിയേഷൻ  ഡെവലപ്‌മെന്റ് കമ്മിറ്റി സെക്രട്ടറി രാജഗോപാലൻ, മുൻ വാർഡ് മെമ്പർ ബാബുഎൻ പ്രഭു, ഹരിതകർമസേന കൺസോർഷ്യം സെക്രട്ടറി സിന്ധു എന്നിവർ സംസാരിച്ചു.നഗരസഭ ആരോഗ്യകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എ.വി. സുരേന്ദ്രൻ സ്വാഗതവും ക്ലീൻ സിറ്റി മാനേജർ മണിപ്രസാദ് പി നന്ദിയും പറഞ്ഞു.
ഹരിതകർമസേനാംഗങ്ങൾ, റസിഡൻസ് അസോസിയേഷൻ അംഗങ്ങൾ,നഗരസഭ പബ്ലിക് ഹെല്ത് ഇൻസ്‌പെക്ട മാരായ ബീന വി വി, ഷിജു കെ, ടിജോ കെ ജോർജ്,  നഗരസഭ ശുചീകരണ വിഭാഗം ജീവനക്കാർ എന്നിവർ ശുചീകരണ പ്രവർത്തനങ്ങളിൽ പങ്കാളികളായി