Update Body
നീലേശ്വരം – നീലേശ്വരം നഗരസഭയിലെ പുതുതായി നിർമ്മിച്ച ബസ് സ്റ്റാന്റ് കം ഷോപ്പിംഗ് കോംപ്ലക്സിന്റെ അന്തിമ ബൈലോ നഗരസഭാ കൌൺസിൽ അംഗീകരിച്ചു. ലേല നടപടികൾ ഉടൻ ആരംഭിക്കുമെന്ന് നഗരസഭാ ചെയർമാൻ പി.പി.മുഹമ്മദ് റാഫി അറിയിച്ചു. കെ യു ആർ ഡി എഫ് സിയുടെ 16 കോടി ധനസഹായത്തോടെയാണ് ബസ്റ്റാൻഡ് കം ഷോപ്പിംഗ് കോംപ്ലക്സ് നിർമ്മിച്ചിട്ടുള്ളത്. വിശാലമായ പാർക്കിംഗ് ഏരിയ ഉൾപ്പെടെ നാല് നിലകളിലായി 19174.77 സ്ക്വയർ ഫീറ്റ് വിസ്തൃതിയിൽ പണിത ബസ്റ്റാൻഡ് കം ഷോപ്പിംഗ് കോംപ്ലക്സിൽ 5 ഹാളുകൾ ഉൾപ്പെടെ 16 മുറികൾ ഉണ്ട്. താഴത്തെ നിലയിൽ 11 മുറികളും, ഒന്നാം നിലയിൽ ഒരു ഹാളും, രണ്ടും മൂന്നും നിലകളിൽ 2 വീതം ഹാളുകളുമാണ് ലേല നടപടികളിൽ ഉൾക്കൊള്ളുന്നത്. 12000 രൂപ മുതൽ 160000/-രൂപ വരെ റൂമുകൾക്ക് മിനിമം വാടകയായും, 3 ലക്ഷം രൂപ മുതൽ 15 ലക്ഷം രൂപ വരെ ഡെപ്പോസിറ്റായും തുക നിശ്ചയിച്ചിട്ടുണ്ട്. 10 ശതമാനം മുറികൾ പട്ടികജാതി/പട്ടിക വർഗ്ഗ വിഭാഗത്തിൽപ്പെട്ട ആളുകൾക്ക് നീക്കിവെച്ചിട്ടുള്ളതും നഗരസഭാ പഴയ ബസ് സ്റ്റാന്റ് കെട്ടിടത്തിൽ കച്ചവടം നടത്തിയിരുന്ന ആളുകൾക്ക് ഡെപ്പോസിറ്റിനത്തിൽ 50 ശതമാനം തുക കുറവ് വരുത്തിയിട്ടുണ്ട്.
Update Image
council
Busstand
Nileshwar nileshwarammlty@gmail.com 0467-2280360