Update Body
റാബീസ് പ്രതിരോധം: നീലേശ്വരത്ത് ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു

നീലേശ്വരം: ലോക റാബീസ് ദിനാചരണത്തിന്റെ ഭാഗമായി നീലേശ്വരം നഗരസഭയുടെ നേതൃത്വത്തിൽ റാബീസ് രോഗത്തെക്കുറിച്ച് ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. നഗരസഭ ചെയർമാൻ പി. പി. മുഹമ്മദ് റാഫി പരിപാടി ഉദ്ഘാടനം ചെയ്തു. വൈസ് ചെയർപേഴ്സൺ പി. എം. സന്ധ്യ അധ്യക്ഷത വഹിച്ചു. ഹെൽത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എ. വി. സുരേന്ദ്രൻ ആശംസകൾ നേർന്ന് സംസാരിച്ചു. ക്ലീൻ സിറ്റി മാനേജർ മണിപ്രസാദ് പി. സ്വാഗതം പറഞ്ഞു.



നീലേശ്വരം ഗവൺമെന്റ് വെറ്ററിനറി ഹോസ്പിറ്റലിലെ സീനിയർ വെറ്ററിനറി സർജൻ ഡോ. ആശ ക്ലാസ് നയിച്ചു. റാബീസ് രോഗത്തിന്റെ വ്യാപനം, രോഗപ്രതിരോധ മാർഗങ്ങൾ, വളർത്തുമൃഗങ്ങൾക്ക് കൃത്യസമയത്ത് പ്രതിരോധ കുത്തിവയ്പ്പ് നൽകേണ്ടതിന്റെ പ്രാധാന്യം, മൃഗങ്ങളുടെ കടിയേറ്റാൽ സ്വീകരിക്കേണ്ട അടിയന്തര നടപടികൾ എന്നിവയെക്കുറിച്ച് ക്ലാസിൽ വിശദീകരിച്ചു.



മനുഷ്യരിലും മൃഗങ്ങളിലും റാബീസ് രോഗം തടയുന്നതിന് ശാസ്ത്രീയമായ പ്രതിരോധ നടപടികളും പൊതുജന ബോധവത്കരണവും അനിവാര്യമാണെന്ന് ക്ലാസിൽ ചൂണ്ടിക്കാട്ടി. വളർത്തുമൃഗങ്ങളെ ഉത്തരവാദിത്തത്തോടെ പരിപാലി ക്കുന്നതിലും തെരുവുനായ്ക്കളുമായി ഇടപെടുമ്പോൾ സ്വീകരിക്കേണ്ട മുൻകരു തലുകളിലും ശ്രദ്ധ പുലർത്തേണ്ടതിന്റെ ആവശ്യകതയും വിശദീകരിച്ചു. നഗരസഭ ഹെൽത്ത് വിഭാഗം ജീവനക്കാർ, രാജാസ് സ്കൂൾ വിദ്യാർത്ഥികൾ, നഗരസഭ കൗൺസിലർമാർ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.
Update Image
1
2