1

സർക്കാരിന്റെ നൂറ് ദിന കർമപരിപാടികളുടെ ഭാഗമായി തദ്ദേശ സ്വയം ഭരണ വകുപ്പിന്റെ നേതൃത്വത്തിൽ ആരംഭിക്കുന്ന പൊതുജന പങ്കാളിതത്തോടെയുള്ള മാലിന്യ പരിപാലന ക്യാമ്പിയിനായ " നിർമലം പുതുയുഗ ശുചിത്വ കേരളം" സംസ്ഥാനതല ഉദ്ഘാടനതിന്റെ ഭാഗമായി നീലേശ്വരം നഗരസഭയിൽ  യോഗത്തിന്റെ തത്സമയ സംപ്രേഷണം ബഹു.ചെയർപേഴ്സൺ പി പി മുഹമ്മദ് റാഫി ഉദ്ഘാടനം ചെയ്തു,ചടങ്ങിൽ ഹെൽത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീ.എ വി സുരേന്ദ്രൻ സ്വാഗതം പറഞ്ഞു.യോഗത്തിൽ വൈസ് ചെയർപേഴ്സൺ പി എം സന്ധ്യ അധ്യക്ഷത വഹിച്ചു.വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കെ സതീശൻ,കൗൺസിലർമാരായ സതീശൻ പി വി,ഇ ഷജീർ,നഗരസഭ സെക്രട്ടറി അനുപമ സദാനന്ദൻ എന്നിവർ ആശംസകൾ അറിയിച്ചു.ക്ലീൻ സിറ്റി മാനേജർ മണിപ്രസാദ് പി നന്ദി അറിയിച്ചു.

 

ബഹു ചെയർപേഴ്സൺ മുഹമ്മദ് റാഫി ഉദ്ഘാടന പ്രസംഘത്തിന്റെ ഭാഗമായി" എന്റെ നാടും എന്റെ നഗരവും ശുചിത്വത്തോടെ ഉണ്ടാവണം എന്നും അത് എന്റെ മാത്രം ഉത്തരവാദിത്വമല്ല മറിച്ച് നമ്മൾ ഓരോരുത്തരും അത് ഉത്തരവാദിത്തോടെ ഏറ്റെടുത്തു നടത്തണം എന്നും അറിയിച്ചു.നഗരസഭ ഏറ്റെടുത്തു നടത്തുന്ന ശുചിത്വ പരിപാടികൾക് ആശംസകളും അറിയിച്ചു.


ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റീ ചെയർപേഴ്സൺ ഷമീന മുഹമ്മദ്,വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഇ കെ ചന്ദ്രൻ,പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റീ ചെയർപേഴ്സൺ ഇ ചന്ദ്രമതി കൗൺസിലർമാരായ സതീശൻ,ഷിജിത,ശാന്ത,സുനിത,സതി ഭാരതൻ,വി രാജംഇട്ടപ്പുറം പ്രദീപ്കുമാർ ,സി ഡി എസ് ചെയർപേഴ്സൺ ബിന്ദു,നഗരസഭ സൂപ്രന്റ് സുധീർ തെക്കടവൻ,സാമൂഹ്യ സംഘടനകൾ,റെസിഡൻസ് അസോസിയേഷൻ,സ്കൂളുകളിലെ എൻ സി സി,എൻ എസ് എസ് വോളന്റീർമാർ,യുവജന സംഘടനകൾ,കുടുംബശ്രീ പ്രവർത്തകർ,നഗരസഭാ ജീവനക്കാർ,കൗൺസിലർമാർ,ഹരിത കർമ്മ സേന അംഗങ്ങൾ,ശുചീകരണ തൊഴിലാളികൾ,വ്യാപാരി വ്യവസായി പ്രതിനിധികൾ എന്നിവർ പങ്കാളികളായി