നീലേശ്വരം നഗരസഭാതല മഴക്കാലപൂർവശുചീകരണയജ്ഞം നടത്തി
നീലേശ്വരം നഗരസഭയിലെ 8 -ാം വാർഡ് പാലാത്തടം ഇം എം.എസ് സ്റ്റേഡിയ പരിസരത്ത് നിന്നാരംഭിച്ച ശുചീകരണ യജ്ഞം നഗരസഭ വൈസ് ചെയർപേഴ്സൺ പി. എം സന്ധ്യ ഉത്ഘാടനം ചെയ്തു . നഗരസഭാ കൗൺസിലർ അഖിലേഷ് പി. സ്വാഗതം പറഞ്ഞു, പൊതുമരാമത്ത് ചെയർപേഴ്സൺ ഇ ചന്ദ്രമതി , കൗൺസിലർ മാരായ അനീഷ് ,ശാന്ത എം രജിത, ഷിജിത നവകേരളമിഷൻ R.P ദേവരാജൻ മാസ്‌റ്റർ നഗരസഭാ ക്ലീൻസിറ്റി മാനേജർ കണ്ണൻ വി.കെ ,പി എച്ച് ഐ മാരായ ബീന വി. വി ഷിജു കെ, ടി ജോ , ആശാമേരി ഹരിതകർമ്മസേനാ കൺസോർഷ്യം സെക്രട്ടറി സിന്ധു എന്നിവർ സംസാരിച്ചു. ഹരിത കർമ്മ സേനാംഗങ്ങൾ തൊഴിലുറപ്പ് തൊഴിലാളികൾ ശുചീകരണ വിഭാഗം ജീവനക്കാർ എന്നിവർ ശുചീകരണ യജ്ഞത്തിൽ സംബന്ധിച്ചു.