1

നിർമലം -പുതുയുഗ ശുചിത്വ കേരളം ക്യാമ്പയിൻ ഭാഗമായി നടന്ന ശുചിത്വ സന്ദേശ റാലി ബഹു.ചെയർപേഴ്സൺ പി പി മുഹമ്മദ് റാഫി ഉദ്ഘാടനം ചെയ്തു,ചടങ്ങിൽ ഹെൽത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീ.എ വി സുരേന്ദ്രൻ സ്വാഗതം പറഞ്ഞു.യോഗത്തിൽ വൈസ് ചെയർപേഴ്സൺ പി എം സന്ധ്യ അധ്യക്ഷത വഹിച്ചു.വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കെ സതീശൻ ക്ലീൻ സിറ്റി മാനേജർ മണിപ്രസാദ് പി എന്നിവർ ആശംസകൾ അറിയിച്ചു.നീലേശ്വരം ബസാർ മുതൽ നഗരസഭ ഓഫീസ് വരെ നടത്തിയ റാലിയിൽ 
ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റീ ചെയർപേഴ്സൺ ഷമീന മുഹമ്മദ്,വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഇ കെ ചന്ദ്രൻ,പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റീ ചെയർപേഴ്സൺ ഇ ചന്ദ്രമതി കൗൺസിലർമാരായ സതീശൻ,ഷിജിത,ശാന്ത,സുനിത,സതി ഭാരതൻ,വി രാജംഇട്ടപ്പുറം പ്രദീപ്കുമാർ ,സി ഡി എസ് ചെയർപേഴ്സൺ ബിന്ദു,നഗരസഭ സൂപ്രന്റ് സുധീർ തെക്കടവൻ,സാമൂഹ്യ സംഘടനകൾ,റെസിഡൻസ് അസോസിയേഷൻ,സ്കൂളുകളിലെ എൻ സി സി,എൻ എസ് എസ് വോളന്റീർമാർ,യുവജന സംഘടനകൾ,കുടുംബശ്രീ പ്രവർത്തകർ,നഗരസഭാ ജീവനക്കാർ,കൗൺസിലർമാർ,ഹരിത കർമ്മ സേന അംഗങ്ങൾ,ശുചീകരണ തൊഴിലാളികൾ,വ്യാപാരി വ്യവസായി പ്രതിനിധികൾ എന്നിവർ പങ്കാളികളായി