Update Body
നീലേശ്വരം നഗരസഭയിലെ ചിറപ്പുറത്ത് 30 സെൻ്റ് സ്ഥലത്ത് 2019 ൽ തുടങ്ങിയ പച്ചത്തുരുത്താണിത്. 80 വൃക്ഷതൈകളും 5 കുറ്റിച്ചെടികളും നട്ട് തുടങ്ങിയ പച്ചത്തുരുത്താണിത്. അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായി ഓരോ വർഷവും പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ഇവിടെ വൃക്ഷത്തൈകൾ നട്ടുവരുന്നു. പരിപാലനവും തൊഴിലുറപ്പു തൊഴിലാളികൾ തന്നെയാണ് ചെയ്യുന്നത്. ഇപ്പോൾ നല്ല ഒരു വനമായി മാറിയിട്ടുണ്ട്. റോഡരികിൽ ആരേയും ആകർഷിക്കുന്ന ഒരു പച്ചത്തുരുത്തായി ഉയർന്നു നിലക്കുന്നുണ്ട്. പേര, സീതപ്പഴം, കരിങ്ങാലി, നെല്ലി, കണിക്കൊന്ന, കുമ്പിൾ, നീര്മരുത്, പൂവരശ്, താന്നി, വീട്ടി, വേങ്ങ, കുന്നി, വാക എന്നിങ്ങനെയുള്ള മരങ്ങളാണ് ഈ പച്ചത്തുരുത്തിലുള്ളത്.
2019 ജൂൺ 5 ന് 89 -ാം നമ്പറായി പച്ചത്തുരുത്ത് ലിസ്റ്റിൽ റജിസ്റ്റർ ചെയ്തിട്ടുണ്ട്. ജൈവ വേലിയുണ്ട്. ജൈവവേലി ശീമക്കൊന്ന കൊണ്ടാണ് ഉണ്ടാക്കിയത്. ബോർഡ് ഉണ്ട്. സംരക്ഷണ സമിതിയുണ്ട്. അധിനിവേശ സസ്യങ്ങൾ ഇല്ല.