Update Body
"സ്വച്ചതാ ഹി സേവ: കൈയ്യോട് കൈ" ക്യാമ്പയിനിന്റെ ഭാഗമായി നീലേശ്വരം നഗരസഭയും നീലേശ്വരം താലൂക്ക് ഹോസ്പിറ്റലും ചേർന്ന് 24-09-2026 ന് 10 മണിക്ക് നീലേശ്വരം നഗരസഭ കോൺഫറൻസ് ഹാളിൽ വെച്ച് സംയുക്തമായി സംഘടിപ്പിച്ച മെഡിക്കൽ ക്യാമ്പും ജീവിതാശൈലി രോഗനിർണയ ക്ലാസും നഗരസഭ ഹെൽത്ത് സ്റ്റാൻഡിങ് കമ്മിറ്റീ ചെയർപേഴ്സൺ എ വി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു . കൗൺസിലർ വി രാജം അധ്യക്ഷത വഹിച്ച ചടങ്ങിൽ ക്ലീൻ സിറ്റി മാനേജർ ശ്രീ.കണ്ണൻ വി കെ സ്വാഗതം പറയുകയും താലൂക്ക് ഹോസ്പിറ്റൽ ഹെൽത്ത് സൂപ്പർവൈസർ സുനിൽ കുമാർ ,ഹെൽത്ത് ഇൻസ്‌പെക്ടർ സിജോ എം ജോസ് എന്നിവർ ആശംസ അർപ്പിച്ചു കൊണ്ട് സംസാരിക്കുകയും ചെയ്തു .തുടർന്ന് ഹെൽത്ത് ഇൻസ്‌പെക്ടർ സിജോ എം ജോസ് ജീവിത ശൈലി രോഗനിർണയ ക്ലാസ് കൈകാര്യം ചെയ്തു .

നഗരസഭാ ജീവനക്കാർ,കൗൺസിലർമാർ,ഹരിതകർമസേന അംഗങ്ങൾ,ശുചീകരണ തൊഴിലാളികൾ,താലൂക്ക് ഹോസ്പിറ്റൽ ഹെൽത്ത് വിഭാഗം ജീവനക്കാർ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു
Update Image
1
2
3
4
5
Nileshwar nileshwarammlty@gmail.com 0467-2280360