Update Body
2024 -25 സാമ്പത്തിക വർഷത്തെ സംസ്ഥാന ബഡ്ജറ്റില്‍ ഉള്‍പ്പെടുത്തി 3 കോടി രൂപ അനുവദിച്ച നീലേശ്വരം നഗരസഭയിലെ തോട്ടം -തൈക്കടപ്പുറം റോഡിന്റെ നിർമ്മാണോദ്ഘാടനം തൃക്കരിപ്പൂർ എം എൽ എ എം. രാജഗോപാലൻ ഉദ്ഘാടനം ചെയ്തു.
നീലേശ്വരം നഗരസഭ ചെയർമാൻ പി പി മുഹമ്മദ് റാഫി അദ്ധ്യക്ഷത വഹിച്ചു. അസിസ്റ്റൻ്റ് എഞ്ചിനീയർ ഹാർബർ എഞ്ചിനീയറിംഗ് സബ്ഡിവിഷൻ , ചെറുവത്തൂർ ശില്പ റിപ്പോർട്ട് അവതരിപ്പിച്ചു. നഗരസഭ വൈസ് ചെയർമാൻ പി എം സന്ധ്യ സ്വാഗതം പറഞ്ഞു.
ദേശീയപാതയില്‍ നിന്നും അഴിത്തല ബീച്ച്, അഴിത്തല ഫിഷ് ലാന്റിംഗ് സെന്റർ ഉള്‍പ്പെടെയുള്ള പ്രദേശങ്ങളിലേക്കുള്ള പ്രധാന യാത്രാമാർഗ്ഗമാണ് നീലേശ്വരം തൈക്കടപ്പുറം റോഡ്. ഹാർബർ എഞ്ചിനീയറിംഗ് ഡിപ്പാർട്ട്മെന്റ് മുഖേന നടപ്പിലാക്കുന്ന പ്രസ്തുത പ്രവർത്തിയില്‍ കി.മി. 0/000 മുതല്‍ കി.മി.2/200 വരെ 5.5 മീറ്റർ വീതിയിലാണ് മെക്കാഡം ടാറിംഗ് നടത്തുക. കി.മി.1/750, കി.മി. 1/980 എന്നിവിടങ്ങളില്‍ തകരാറിലായി പൈപ്പ് കല്‍വെർട്ടുകള്‍ പുതുക്കിപ്പണിയും, മഴവെള്ളം ഒഴുക്കിവിടുന്നതിന് 100 മീറ്ററോളം ഡ്രയിനേജ് നിർമ്മിക്കും.
കൂടാതെ കി.മി.2/200 മുതല്‍ 6/750 വരെ റോഡില്‍ ഉണ്ടായ കേടുപാടുകള്‍ പരിഹരിക്കുന്നതിനായി പോട്ട് ഹോള്‍ റിപ്പയർ പ്രവർത്തിയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. കൗൺസിലർമാരായ ശ്രീ പി.വി സതീശൻ, ശ്രീജ കെ , പി.വി.മണി മുൻ നഗരസഭ ചെയർപേഴ്സൺമാരായ കെ പി ജയരാജൻ, വി ഗൗരി, കെ വി ദാമോദരൻ,എറുവാട്ട് മോഹനൻ, രാഷ്ട്രീയ പാർട്ടി നേതാക്കളായ ടി വി ഭാസ്ക്കരൻ,മടിയൻ ഉണ്ണികൃഷ്ണൻ , രമേശൻ കാര്യങ്കോട്, അഡ്വ. നസീർ , എൻ എം അബ്ദുൾ ഖാദർ മാസ്റ്റർ, പിയു വിജയകുമാർ, കൈപ്രത്ത് കൃഷ്ണൻ നമ്പ്യാർ, സുരേഷ് പുതിയേടത്ത്, കെ വി ചന്ദ്രൻ, V V പുരുഷോത്തമൻ,പ്രസ് ഫോറം പ്രസിഡൻ്റ് സേതു ബങ്കളം എന്നിവർ പങ്കെടുത്തു. നീലേശ്വരം നഗരസഭ സൂപ്രണ്ട് ശ്രീ സുധീർ തെക്കടവൻ നന്ദി പറഞ്ഞു.
Update Image
നീലേശ്വരം തോട്ടം - തൈക്കടപ്പുറം റോഡ് നവീകരണ ശിലാസ്ഥാപനം