Update Body

നീലേശ്വരം നഗരസഭ 2025 - 26 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നിർവ്വഹണം നടത്തിയ നഗരസഭാ പരിധിയിലുള്ള സ്പോർട്സ് ക്ലബ്ബുകൾക്കുള്ള കബഡി മാറ്റ് വിതരണം നഗരസഭാ ചെയർമാൻ പി പി മുഹമ്മദ് റാഫി ഉദ്ഘാടനം ചെയ്തു. ആദ്യഘട്ടത്തിൽ തിരഞ്ഞെടുക്കപ്പെട്ട 10 ക്ലബ്ബുകൾക്കും പിന്നീട് ഘട്ടം ഘട്ടമായി മറ്റ് ക്ലബുകൾക്കും വിതരണം ചെയ്യുമെന്ന് ചെയർമാൻ പറഞ്ഞു. വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർമാൻ സതീശൻ കെ അധ്യക്ഷത വഹിച്ച ചടങ്ങിൽ നിർവ്വഹണ ഉദ്യോഗസ്ഥയായ കോട്ടപ്പുറം വി എച്ച് എസ് എസ് പ്രിൻസിപ്പാൽ ബി നിഷ റിപ്പോർട്ട് അവതരിപ്പിച്ചു. നഗരസഭാ വൈസ് ചെയർ പേഴ്സൺ പി എം സന്ധ്യ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഇ.കെ ചന്ദ്രൻ ,കൗൺസിലർ അഖിലേഷ് പി , മുൻ നഗരസഭാ അധ്യക്ഷ ടി വി ശാന്ത, മുൻ ജനപ്രതിനിധികളായ ടി പി ലത, പി ഭാർഗ്ഗവി, പി മനോഹരൻ ,ശ്രീജ വി വി , സതി വി വി , തേജസ്വിനി വായനശാലാ സെക്രട്ടറി സന്തോഷ് കെഎന്നിവർ സംസാരിച്ചു. കൗൺസിലർ അനീഷ് ഇ സ്വാഗതവും പാലായി റെഡ് സ്റ്റാർ ക്ലബ്ബ് സെക്രട്ടറി വി വി ജിതേഷ് നന്ദിയും പറഞ്ഞു.
Update Image
കബഡി മാറ്റ്