Update Body
നീലേശ്വരം നഗരസഭ ദുരന്ത നിവാരണ അടിയന്തിര യോഗം ചേർന്നു

കാസർഗോഡ് ജില്ലയിൽ തീവ്ര മഴ മുന്നറിയിപ്പ് ഉണ്ടായ സാഹചര്യത്തിൽ അടിയന്തിര സാഹചര്യം വിലയിരുത്തുന്നതിനും രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനും നഗരസഭയിൽ ദുരന്തനിവാരണ അടിയന്തിര യോഗം ചേർന്നു.

അടിയന്തര സാഹചര്യങ്ങൾ നേരിടുന്നതിനായി നീലേശ്വരം നഗരസഭയിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം പ്രവർത്തനം ആരംഭിച്ചു. നഗരസഭാ പരിധിയിലെ പ്രകൃതിക്ഷോഭവുമായി ബന്ധപ്പെട്ട അടിയന്തര സഹായങ്ങൾക്കും വിവരങ്ങൾ കൈമാറുന്നതിനും പൊതുജനങ്ങൾക്ക് താഴെ പറയുന്ന നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

ബന്ധപ്പെടേണ്ട ഫോൺ നമ്പറുകൾ - 9188955310, 9188955309

നീലേശ്വരം വില്ലേജ് ഓഫീസ് : 0467 2284531, 9446673639

പേരോൽ വില്ലേജ് ഓഫീസ് : 0467 2284499, 8086211754

പോലീസ് സ്റ്റേഷൻ : 9497980929

ഫയർഫോഴ്സ് : 9497920260


കാലവർഷക്കെടുതികൾ നേരിടാനും രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനും നഗരസഭയുടെ നേതൃത്വത്തിൽ പ്രത്യേക സജ്ജീകരണങ്ങൾ ഏർപ്പെടുത്തി. അടിയന്തര സാഹചര്യങ്ങളിൽ പൊതുജനങ്ങൾ കൺട്രോൾ റൂം സേവനം വിനിയോഗിക്കേണ്ടതാണെന്ന് നഗരസഭാ ചെയർമാൻ പി. പി മുഹമ്മദ് റാഫി അറിയിച്ചു.

വൈസ് ചെയർപേഴ്സൺ പി.എം.സന്ധ്യ, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ മാന്മാരായ ഇ.കെ ചന്ദ്രൻ, ഇ.ചന്ദ്രമതി, കെ.സതീശൻ, കൌൺസിലർമാരായ പി.വി.സതീശൻ, പി.യു.രാമകൃഷ്ണൻ, നഗരസഭാ സെക്രട്ടറി അനുപമ സദാനന്ദൻ, പോലീസ് സബ് ഇൻസ്പെക്ടർ രതീശൻ.കെ.വി, ഫയർ ആന്റ് റെസ്ക്യു ഓഫീസർമാരായ ഗണേശൻ.കെ, ശ്രീദേവ്.കെ.വി, വില്ലേജ് ഓഫീസർമാരായ അജിത്ത്കുമാർ, രമേശൻ.എം, നഗരസഭാ എഞ്ചിനീയർ വിനോദ്.പി.വി, സൂപ്രണ്ട് സുധീർ തെക്കടവൻ എന്നിവർ സംബന്ധിച്ചു.