നീലേശ്വരം നഗരസഭയിൽ അപകടാവസ്ഥയിലുള്ള കെട്ടിട ഉടമകളുടെ യോഗം വിളിച്ചു ചേർത്തു

നീലേശ്വരം നഗരസഭാ പരിധിയിൽ അപകടാവസ്ഥയിലുള്ളതായി കണ്ടെത്തിയ കെട്ടിട ഉടമകളുടെ യോഗം നഗരസഭയുടെ നേതൃത്വത്തിൽ വിളിച്ചു ചേർത്തു. പൊതുജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയാകുന്ന വിധത്തിൽ അപകടാവസ്ഥയിലുള്ള കെട്ടിടങ്ങൾ സംബന്ധിച്ച് അടിയന്തിര നടപടികൾ സ്വീകരിക്കുന്നതിന്റെ ഭാഗമായാണ് യോഗം സംഘടിപ്പിച്ചത്. രാജാ റോഡ് വികസനത്തിന്റെ ഭാഗമായി കിഫ്ബി ഏറ്റെടുക്കുന്ന കെട്ടിടങ്ങൾ ധനസഹായം ലഭ്യമാകുന്ന മുറയ്ക്ക് അടിയന്തിരമായി പൊളിച്ചു നീക്കുന്നതിനും എന്നാൽ അതീവ അപകടാവസ്ഥയിലുള്ള കെട്ടിടങ്ങൾ അടിയന്തിരമായി റിപ്പയർ ചെയ്യണമെന്നും നഗരസഭാ ചെയർമാൻ പി പി മുഹമ്മദ് റാഫി യോഗത്തിൽ നിർദ്ദേശിച്ചു. രാജാറോഡ് വികസനത്തിന്റെ ഭാഗമായി പൊളിച്ചു മാറ്റേണ്ടതല്ലാത്ത നഗരസഭയിലെ മറ്റ്  അപകടാവസ്ഥയിലുള്ള കെട്ടിടങ്ങൾ ഡിസംബർ 31 നകം പൊളിച്ചു മാറ്റുന്നതിന് നടപടി സ്വീകരിക്കുന്നതാണെന്ന് നഗരസഭാ അധികൃതർ വ്യക്തമാക്കി.  എന്നാൽ പൊളിച്ചു മാറ്റുുന്നതിനു പകരം അറ്റകുറ്റപ്പണി ചെയ്ത കെട്ടിടങ്ങൾ സ്റ്റബലിറ്റി സർട്ടിഫിക്കറ്റ് ഹാജരാക്കി  നഗരസഭയിൽ നിന്നും ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിക്കുന്ന പക്ഷം തുടർനടപടികളിൽ നിന്ന് ഒഴിവാക്കുന്നതാണ്. പൊതുജനങ്ങളുടെ സുരക്ഷയ്ക്ക് മുൻഗണന നൽകി കൊണ്ട് നഗരസഭ തുടർന്നും പരിശോധനകൾ ശക്തമാക്കുമെന്നും നിർദേശങ്ങൾ പാലിക്കാത്ത സാഹചര്യത്തിൽ നിയമാനുസൃത നടപടികൾ സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചു .

 

   യോഗത്തിൽ നഗരസഭ ചെയർമാൻ പി പി മുഹമ്മദ് റാഫി അധ്യക്ഷത വഹിച്ചു കാര്യങ്ങൾ വിശദീകരിച്ചു. വൈസ് ചെയർമാൻ പി എം സന്ധ്യ ,മരാമത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ഇ ചന്ദ്രമതി, കൗൺസിലർ പി വി സതീശൻ, അസിസ്റ്റന്റ് എൻജിനീയർ വിനോദ് കുമാർ, ഫയർ ഫോഴ്സ് ഉദ്യോഗസ്ഥൻ ആദർശ് അശോകൻ, നഗരസഭ റവന്യൂ ഇൻസ്പെക്ടർമാരായ രാജേഷ്,അൻവർ സാദത് എന്നിവർ സംസാരിച്ചു . നഗരസഭ സെക്രട്ടറി അനുപമ സദാനന്ദൻ സ്വാഗതം പറഞ്ഞു .

(23/07/2026)

1
ശുചിത്വ നീലേശ്വരം ലക്ഷ്യമാക്കി നീലേശ്വരത്ത് ശുചിത്വ സന്ദേശ വാഹന പ്രചരണ യാത്ര ആരംഭിച്ചു

നീലേശ്വരം: ശുചിത്വ കേരളം എന്ന ലക്ഷ്യം മുൻനിർത്തി നീലേശ്വരം നഗരസഭയും ജില്ലാ കെ.എസ്.ഡബ്ല്യു.എം.പി.യും (KSWMP) സംയുക്തമായി നഗരസഭാ പരിധിയിലെ മുഴുവൻ വാർഡുകളിലും ശുചിത്വ സന്ദേശം ജനങ്ങളിലെത്തിക്കുന്നതിനായി ശുചിത്വ സന്ദേശ വാഹന പ്രചരണ യാത്ര സംഘടിപ്പിച്ചു. നഗരസഭാ ചെയർമാൻ പി. പി. മുഹമ്മദ് റാഫി വാഹനയാത്ര ഫ്ലാഗ് ഓഫ് ചെയ്ത് ഉദ്ഘാടനം നിർവഹിച്ചു.

നഗരസഭാ വൈസ് ചെയർപേഴ്സൺ പി. എം. സന്ധ്യ അധ്യക്ഷത വഹിച്ചു. ആരോഗ്യ സ്ഥിരം സമിതി ചെയർമാൻ എ. വി. സുരേന്ദ്രൻ സ്വാഗതം പറഞ്ഞു.

വീടുകളിലെ ഉറവിട മാലിന്യ സംസ്കരണം, ജൈവ-അജൈവ മാലിന്യങ്ങളുടെ വേർതിരിക്കൽ, പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കൽ, പൊതുസ്ഥലങ്ങൾ ശുചിയായി സംരക്ഷിക്കൽ, ഹരിതചട്ടങ്ങൾ പാലിക്കൽ എന്നിവ സംബന്ധിച്ച സന്ദേശങ്ങളാണ് പ്രചരണ വാഹനത്തിലൂടെ പൊതുജനങ്ങളിലേക്ക് എത്തിക്കുന്നത്. ശുചിത്വ പ്രവർത്തനങ്ങൾ വിജയകരമാക്കാൻ ഓരോ പൗരന്റെയും സജീവ പങ്കാളിത്തം അനിവാര്യമാണെന്ന് ഉദ്ഘാടന പ്രസംഗത്തിൽ ചെയർമാൻ പി.പി. മുഹമ്മദ് റാഫിപറഞ്ഞു.

പരിപാടിയിൽ സ്ഥിരം സമിതി ചെയർമാൻമാരായ കെ. സതീശൻ, ഷമീന മുഹമ്മദ്, ഇ. ചന്ദ്രമതി, കൗൺസിലർമാരായ രാജം, ശ്രീനിവാസൻ, ഷജീർ, സതീശൻ കെ., പി. യു. രാമകൃഷ്ണൻ, പി. ശാന്ത എം., പ്രകാശൻ കെ വ്യാപാരി-വ്യവസായി പ്രതിനിധി വിനോദ് കുമാർ, ക്ലീൻ സിറ്റി മാനേജർ വി. കെ. കണ്ണൻ, പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർമാരായ ബീന വി. വി., ഷിജു കെ., ആശാമേരി, ടിജോ കെ. ജോർജ്, കെ.എസ്.ഡബ്ല്യു.എം.പി. എഞ്ചിനീയർ നീതു,ഹരിതകർമസേന കൺസോഴ്യം സെക്രട്ടറി, പ്രസിഡന്റ്, സന്നദ്ധ പ്രവർത്തകർ എന്നിവർ പങ്കെടുത്തു.

നഗരസഭയിലെ എല്ലാ വാർഡുകളിലൂടെയും പര്യടനം നടത്തുന്ന ശുചിത്വ സന്ദേശ വാഹനം മാലിന്യമുക്തവും ആരോഗ്യകരവുമായ നഗരനിർമാണത്തിന് പൊതുജനങ്ങളുടെ സഹകരണം അഭ്യർഥിച്ചുകൊണ്ടാണ് പ്രചാരണം നടത്തുന്നത്.

(24/07/2026)

1
കുടുംബശ്രീ മോഡൽ CDS പട്ടികജാതി പട്ടികവർഗ്ഗ വികസന കോർപറേഷൻ ബൾക്ക് വായ്പ വിതരണോദ്ഘാടനം നീലേശ്വരം നഗരസഭ ഹാളിൽ നഗരസഭ ചെയർമാൻ ശ്രീ പി.പി മുഹമ്മദ്‌ റാഫി നിർവ്വഹിച്ചു

നീലേശ്വരം നഗരസഭ കുടുംബശ്രീ മോഡൽ CDS പട്ടികജാതി പട്ടികവർഗ്ഗ വികസന കോർപറേഷൻ ബൾക്ക് വായ്പ വിതരണോദ്ഘാടനം നീലേശ്വരം നഗരസഭ ഹാളിൽ നഗരസഭ ചെയർമാൻ ശ്രീ പി.പി മുഹമ്മദ്‌ റാഫി നിർവ്വഹിച്ചു. സി.ഡി. എസ് ചെയർപേഴ്സൺ ശ്രീമതി ബിന്ദുരാജ് അദ്ധ്യക്ഷയായി.നഗരസഭ വൈസ് ചെയർപേഴ്സൺ ശ്രീമതി പി.എം സന്ധ്യ, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി ഷമീന മുഹമ്മദ്‌, പൊതുമരാമത്തു സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി ഇ.ചന്ദ്രമതി,മുനിസിപ്പൽ സെക്രട്ടറി ശ്രീമതി അനുപമ സദാനന്ദൻ, കൗൺസിലർമാരായ ശ്രീമതി സുനിത.കെ.വി, ശ്രീമതി ലീല.കെ.വി എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. KSDC കാസറഗോഡ് ജില്ലാ മാനേജർ ശ്രീമതി രജിത.എസ്‌.എസ് പദ്ധതി വിശദീകരണം നടത്തി.CDS മെമ്പർ സെക്രട്ടറി ശ്രീ ഷിജു.കെ സ്വാഗതവും  ഉപജീവന ഉപസമിതി കൺവീനർ ശ്രീമതി പി. ജാനകി നന്ദിയും പറഞ്ഞു. CDS അംഗങ്ങൾ, അയൽക്കൂട്ട അംഗങ്ങൾ ഉൾപ്പെടെ 61 പേർ പങ്കെടുത്തു.7 അയൽക്കൂട്ടങ്ങളിലെ 46 അംഗങ്ങൾ പദ്ധതിയുടെ ഭാഗമായി 5980000/- രൂപ വായ്പ വിതരണം ചെയ്തു

CDS
നീലേശ്വരം നഗരസഭ മഴക്കാല രോഗപ്രതിരോധ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു

മഴക്കാലത്ത് പകർച്ചവ്യാധികൾ വ്യാപിക്കുന്നത് തടയുന്നതിനും രോഗപ്രതിരോധ പ്രവർത്തനങ്ങൾ കൂടുതൽ ഫലപ്രദമായി ഏകോപിപ്പിക്കുന്നതിനുമായി നീലേശ്വരം നഗരസഭയുടെ ആഭിമുഖ്യത്തിൽ നഗരസഭാ പരിധിയിലെ വിവിധ റസിഡൻസ് അസോസിയേഷൻ പ്രതിനിധികളെ പങ്കെടുപ്പിച്ച് മഴക്കാല രോഗപ്രതിരോധ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. നഗരസഭാ കോൺഫറൻസ് ഹാളിൽ നടന്ന പരിപാടി നഗരസഭാ ചെയർമാൻ പി. പി. മുഹമ്മദ് റാഫി ഉദ്ഘാടനം ചെയ്തു.

ആരോഗ്യ സംരക്ഷണ പ്രവർത്തനങ്ങളിൽ പൊതുജനങ്ങളുടെ സജീവ പങ്കാളിത്തം അനിവാര്യമാണെന്നും ഓരോ കുടുംബവും സ്വന്തം പരിസരം ശുചിയായി സൂക്ഷിക്കുകയും കൊതുക് വളരാൻ സാധ്യതയുള്ള സാഹചര്യങ്ങൾ ഒഴിവാക്കുകയും ചെയ്താൽ ഡെങ്കിപ്പനി, എലിപ്പനി, വയറിളക്കം തുടങ്ങിയ മഴക്കാല രോഗങ്ങളെ ഫലപ്രദമായി പ്രതിരോധിക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു.

നഗരസഭാ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ നഗരസഭാ ക്ലീൻ സിറ്റി മാനേജർ വി.കെ കണ്ണൻ സ്വാഗതം ആശംസിച്ചു. വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ. സതീശൻ, നഗരസഭാ സെക്രട്ടറി അനുപമ സദാനന്ദൻ, വാർഡ് കൗൺസിലർ പി. ലീല, താലൂക്ക് ആശുപത്രി ഹെൽത്ത് ഇൻസ്പെക്ടർ സിജോ എം. ജോസ്, എന്നിവർ സംസാരിച്ചു.

തുടർന്ന് താലൂക്ക് ആശുപത്രി ഹെൽത്ത് ഇൻസ്പെക്ടർ സിജോ എം. ജോസ് മഴക്കാല രോഗപ്രതിരോധ പ്രവർത്തനങ്ങളെക്കുറിച്ച് വിശദമായ ബോധവത്കരണ ക്ലാസ് നയിച്ചു. ഡെങ്കിപ്പനി, എലിപ്പനി, മലേറിയ, വയറിളക്കം തുടങ്ങിയ രോഗങ്ങൾ പടരുന്നതിനുള്ള കാരണങ്ങൾ, പ്രതിരോധ മാർഗങ്ങൾ, ഉറവിട നശീകരണ പ്രവർത്തനങ്ങൾ, വ്യക്തിശുചിത്വം, പരിസരശുചിത്വം, കുടിവെള്ള സുരക്ഷ എന്നിവയെക്കുറിച്ച് അദ്ദേഹം വിശദീകരിച്ചു.

1
നീലേശ്വരം നഗരസഭാതല മഴക്കാലപൂർവശുചീകരണയജ്ഞം നടത്തി

നീലേശ്വരം  നഗരസഭാതല മഴക്കാലപൂർവശുചീകരണയജ്ഞം നടത്തി 

     നീലേശ്വരം നഗരസഭയിലെ 8 -ാം വാർഡ് പാലാത്തടം ഇം എം.എസ് സ്റ്റേഡിയ പരിസരത്ത് നിന്നാരംഭിച്ച ശുചീകരണ യജ്ഞം നഗരസഭ വൈസ് ചെയർപേഴ്സൺ പി. എം സന്ധ്യ ഉത്ഘാടനം ചെയ്തു . നഗരസഭാ കൗൺസിലർ അഖിലേഷ് പി. സ്വാഗതം പറഞ്ഞു, പൊതുമരാമത്ത് ചെയർപേഴ്സൺ ഇ ചന്ദ്രമതി , കൗൺസിലർ മാരായ അനീഷ് ,ശാന്ത എം രജിത, ഷിജിത നവകേരളമിഷൻ R.P ദേവരാജൻ മാസ്‌റ്റർ നഗരസഭാ ക്ലീൻസിറ്റി മാനേജർ കണ്ണൻ വി.കെ ,പി എച്ച് ഐ മാരായ ബീന വി. വി ഷിജു കെ,  ടി ജോ , ആശാമേരി ഹരിതകർമ്മസേനാ കൺസോർഷ്യം സെക്രട്ടറി സിന്ധു എന്നിവർ സംസാരിച്ചു. ഹരിത കർമ്മ സേനാംഗങ്ങൾ തൊഴിലുറപ്പ് തൊഴിലാളികൾ ശുചീകരണ വിഭാഗം ജീവനക്കാർ എന്നിവർ ശുചീകരണ യജ്ഞത്തിൽ സംബന്ധിച്ചു.

1
KSMART - മുഖേന ആദ്യ ഫയല്‍ ബഹു.ചെയര്‍മാന്‍ അംഗീകാരം നല്‍കുന്നു

The first file through KSMART is approved by the Honorable Chairman

KSMART
Nileshwar Municipal Office Inauguration

Nileshwar Municipal Office Inauguration 

Nileshwar Municipal Office Inauguration
നീലേശ്വരത്ത് ജലജീവനം ശില്പശാല

നഗരസഭാ പരിധിക്കുള്ളിലെ ജലലഭൃതയും വിവിധ മേഖലകളിൽ ആവശ്യമായ ജലത്തിൻ്റെ അളവും തുലനം ചെയ്താണ് നീലേശ്വരം നഗരസഭയിൽ ജലബജറ്റ് തയ്യാറാക്കിയിട്ടുള്ളത്. ജലബജറ്റ് പ്രകാരം 32.70ദശലക്ഷം ഘനമീറ്റർ വെള്ളം മഴയിലൂടെ വർഷം തോറും നഗരസഭയിൽ ലഭിക്കുന്നുണ്ട്. നഗരസഭയുടെ ജല ആവശ്യം 12 ദശലക്ഷം ഘന മീറ്ററാണ്. 20.70 ദശലക്ഷം ഘനമീറ്റർ ജലം മിച്ചമുള്ള നഗരസഭയിൽ മാർച്ച്, ഏപ്രിൽ, മെയ് മാസങ്ങളിൽ ജലക്ഷാമം നേരിടുന്നു. ഇതു പരിഹരിച്ച് ജലക്ഷാമമില്ലാത്ത നഗരസഭയാക്കി മാറ്റണമെങ്കിൽ മഴവെള്ള സംഭരണി ഉണ്ടാക്കൽ, കിണർ റീചാർജിംഗ്, തോടുകളുടെ നവീകരണം, തോടുകളിൽ തടയണകൾ കെട്ടൽ, വൃക്ഷവല്ക്കരണം, ശാസ്ത്രീയമായ കൃഷി രീതി, വയലുകളെ സംരക്ഷിക്കൽ, തരിശു നിലങ്ങളിൽ കൃഷി ചെയ്യൽ, കുളം നവീകരിക്കൽ, മഴക്കുഴി നിർമ്മാണം, പറമ്പ് തട്ട് തിരിക്കൽ, ബണ്ട് നിർമ്മാണം എന്നിങ്ങനെയുള്ള ജലസംരക്ഷണ പ്രോജക്ടുകൾ ഏറ്റെടുക്കേണ്ടതുണ്ട്.

                        ജലജീവനം ശില്പശാലയുടെ ഔപചാരികമായ ഉദ്ഘാടനം നീലേശ്വരം നഗരസഭ ചെയർമാൻ പി പി മുഹമ്മദ് റാഫി നിർവ്വഹിച്ചു. വികസന സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ ഇ കെ ചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. "ജലബജറ്റ് എന്ത് ? എന്തിന്?" എന്ന വിഷയത്തിൽ ഹരിതകേരളം മിഷൻ ജില്ല കോർഡിനേറ്റർ കെ ബാലകൃഷ്ണനും "ജലബജറ്റിൽ നിന്ന് ജലസുരക്ഷയിലേക്ക് " എന്ന വിഷയത്തിൽ  സോയിൽ കൺസർവേഷൻ സർവേയർ സയ്യിദ് ആബിദും ക്ലാസ്സെടുത്തു. ചർച്ചയിൽ പങ്കെടുത്തു കൊണ്ട് സ്ഥിരം സമിതി അദ്ധ്യക്ഷന്മാരായ ഇ ചന്ദ്രമതി, പി വി സതീശൻ, കൗൺസിലർ പി യു രാമകൃഷ്ണൻ, ആസൂത്രണ സമിതി ഉപാധ്യക്ഷൻ വി എൻ വാസുദേവൻ നമ്പൂതിരി, പ്രീത, കൃഷ്ണൻ പാലായി, പി വി രാമചന്ദ്രൻ, പി വി കൃഷ്ണൻ എന്നിവർ സംസാരിച്ചു. ചർച്ച ക്രോഡീകരിച്ചുകൊണ്ട് ഹരിതകേരളം മിഷൻ ബ്ലോക്ക് കോർഡിനേറ്റർ പി വി ദേവരാജൻ മാസ്റ്റർ സംസാരിച്ചു. നഗരസഭാ സെക്രട്ടറി അനുപമ സദാശിവൻ സ്വാഗതവും പ്ലാൻ ക്ലാർക്ക് കെ ജിതിൻ നന്ദിയും പറഞ്ഞു.

 

 

 

jalajeevanam
നീലേശ്വരം നഗരസഭ ബസ് സ്റ്റാന്റ് കം ഷോപ്പിംഗ് കോംപ്ലക്സ് അന്തിമ ബൈലോ നഗരസഭാ കൌൺസിൽ അംഗീകരിച്ചു. ലേല നടപടി ഉടൻ ആരംഭിക്കും.

നീലേശ്വരം നഗരസഭ ബസ് സ്റ്റാന്റ് കം ഷോപ്പിംഗ് കോംപ്ലക്സ് അന്തിമ ബൈലോ നഗരസഭാ കൌൺസിൽ അംഗീകരിച്ചു. ലേല നടപടി ഉടൻ ആരംഭിക്കും.

നീലേശ്വരം നഗരസഭയിലെ പുതുതായി നിർമ്മിച്ച ബസ് സ്റ്റാന്റ് കം ഷോപ്പിംഗ് കോംപ്ലക്സിന്റെ അന്തിമ ബൈലോ നഗരസഭാ കൌൺസിൽ അംഗീകരിച്ചു. ലേല നടപടികൾ ഉടൻ ആരംഭിക്കുമെന്ന് നഗരസഭാ ചെയർമാൻ പി.പി.മുഹമ്മദ് റാഫി അറിയിച്ചു. കെ യു ആർ ഡി എഫ് സിയുടെ 16 കോടി ധനസഹായത്തോടെയാണ് ബസ്റ്റാൻഡ് കം ഷോപ്പിംഗ് കോംപ്ലക്സ് നിർമ്മിച്ചിട്ടുള്ളത്. വിശാലമായ  പാർക്കിംഗ് ഏരിയ ഉൾപ്പെടെ നാല് നിലകളിലായി 19174.77 സ്ക്വയർ ഫീറ്റ് വിസ്തൃതിയിൽ പണിത ബസ്റ്റാൻഡ് കം ഷോപ്പിംഗ് കോംപ്ലക്സിൽ 5 ഹാളുകൾ ഉൾപ്പെടെ  16 മുറികൾ ഉണ്ട്. താഴത്തെ നിലയിൽ 11 മുറികളും, ഒന്നാം നിലയിൽ ഒരു ഹാളും, രണ്ടും മൂന്നും നിലകളിൽ 2 വീതം ഹാളുകളുമാണ് ലേല നടപടികളിൽ ഉൾക്കൊള്ളുന്നത്. 12000 രൂപ മുതൽ 160000/-രൂപ വരെ റൂമുകൾക്ക് മിനിമം വാടകയായും,  3 ലക്ഷം രൂപ മുതൽ 15 ലക്ഷം രൂപ വരെ ഡെപ്പോസിറ്റായും തുക നിശ്ചയിച്ചിട്ടുണ്ട്. 10 ശതമാനം മുറികൾ പട്ടികജാതി/പട്ടിക വർഗ്ഗ വിഭാഗത്തിൽപ്പെട്ട ആളുകൾക്ക് നീക്കിവെച്ചിട്ടുള്ളതും നഗരസഭാ പഴയ ബസ് സ്റ്റാന്റ് കെട്ടിടത്തിൽ കച്ചവടം നടത്തിയിരുന്ന ആളുകൾക്ക് ഡെപ്പോസിറ്റിനത്തിൽ 50 ശതമാനം തുക കുറവ് വരുത്തിയിട്ടുണ്ട്.

busstand
Nileshwar nileshwarammlty@gmail.com 0467-2280360