| കേരളോത്സവത്തിന് നീലേശ്വരത്ത് ആവേശത്തുടക്കം | നീലേശ്വരം: നീലേശ്വരം നഗരസഭയുടെയും കേരള സംസ്ഥാന യുവജനക്ഷേമ ബോർഡിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന കേരളോത്സവം 2026-ന് വർണാഭമായ തുടക്കം. നീലേശ്വരം ഇ.എം.എസ് സ്റ്റേഡിയത്തിൽ കായിക മത്സരങ്ങളോടെയാണ് കേരളോത്സവത്തിന് തുടക്കമായത്. ഔദ്യോഗിക ഉദ്ഘാടനം നഗരസഭാ ചെയർമാൻ പി.പി. മുഹമ്മദ് റാഫി നിർവഹിച്ചു. യുവജനങ്ങളുടെ കായിക-കലാ പ്രതിഭകൾക്ക് വേദിയൊരുക്കുന്നതിനൊപ്പം സൗഹൃദവും കൂട്ടായ്മയും വളർത്തുന്നതിൽ കേരളോത്സവം വലിയ പങ്കുവഹിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഉദ്ഘാടന ചടങ്ങിൽ നഗരസഭാ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ കെ. സതീശൻ അധ്യക്ഷത വഹിച്ചു. വൈസ് ചെയർപേഴ്സൺ പി.എം. സന്ധ്യ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. നഗരസഭാ സ്ഥിരം സമിതി അധ്യക്ഷരായ എ.വി. സുരേന്ദ്രൻ, ഇ. ചന്ദ്രമതി, ഇ.കെ. ചന്ദ്രൻ, ഷമീന മുഹമ്മദ്, നഗരസഭാ സെക്രട്ടറി അനുപമ സദാനന്ദൻ എന്നിവർ സംസാരിച്ചു. അഖിലേഷ് പി. സ്വാഗതം പറഞ്ഞു. നഗരസഭാ കൗൺസിലർമാർ, ജനപ്രതിനിധികൾ, സംഘാടക സമിതി അംഗങ്ങൾ, ജീവനക്കാർ, കായിക-സാംസ്കാരിക പ്രവർത്തകർ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു. മുൻകൂട്ടി നിശ്ചയിച്ച സമയക്രമമനുസരിച്ച് തുടർന്നുള്ള ദിവസങ്ങളിലും കായിക മത്സരങ്ങൾ നടക്കും. നവംബർ 8-ന് കോട്ടപ്പുറം ഇ.എം.എസ് സ്മാരക ടൗൺഹാളിൽ കലാമത്സരങ്ങളോടെ കേരളോത്സവത്തിന് സമാപനമാകും. |
|
| കുരുന്നുകൾക്ക് ഇനി സ്മാർട്ട് പഠനം | കുരുന്നുകൾക്ക് ഇനി സ്മാർട്ട് പഠനം തൈക്കടപ്പുറം സ്മാർട്ട് അങ്കണവാടി കെട്ടിടം ഉദ്ഘാടനം ചെയ്തു നീലേശ്വരം: നീലേശ്വരം നഗരസഭയുടെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയും കെ.ഡി.പി (Kasargod Development Package) യുടെ ധനസഹായത്തോടെയും 27.59 ലക്ഷം രൂപ അടങ്കൽ തുക ചെലവഴിച്ച് നിർമ്മാണം പൂർത്തിയാക്കിയ തൈക്കടപ്പുറം സ്മാർട്ട് അങ്കണവാടി കെട്ടിടത്തിന്റെ ഉദ്ഘാടനം പ്രൗഢഗംഭീരമായ ചടങ്ങിൽ നീലേശ്വരം നഗരസഭാ ചെയർമാൻ പി.പി.മുഹമ്മദ് റാഫി നിർവ്വഹിച്ചു. തീരദേശ മേഖലയിലെ കുട്ടികൾക്ക് മികച്ചതും അത്യാധുനികവുമായ പഠനാന്തരീക്ഷം ഒരുക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ സ്മാർട്ട് അങ്കണവാടി നിർമ്മിച്ചിട്ടുള്ളത്. ആകെ 585 ചതുരശ്ര അടി വിസ്തീർണ്ണമുള്ള കെട്ടിടത്തിൽ വരാന്ത, കുട്ടികൾക്കുള്ള ഹാൾ, വാഷ് ഏരിയ, കുട്ടികൾക്കും ജീവനക്കാർക്കുമായി രണ്ട് ശൌചാലയങ്ങൾ, സ്റ്റോർ റൂം, കുടിവെള്ളം, ചുറ്റുമതിൽ, ചുമർ ചിത്രങ്ങൾ, പ്ലേ ഏരിയ തുടങ്ങിയവ ഉൾപ്പെടുത്തി ആധുനിക രീതിയിൽ സജ്ജീകരിച്ചിട്ടുണ്ട്. നഗരസഭാ വൈസ് ചെയർപേഴ്സൺ പി.എം. സന്ധ്യയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ നഗരസഭാ സെക്രട്ടറി അനുപമ സദാനന്ദൻ സ്വാഗതം ആശംസിച്ചു. കെട്ടിട നിർമ്മാണവുമായി ബന്ധപ്പെട്ട വിശദമായ റിപ്പോർട്ട് ജില്ലാ നിർമ്മിതി കേന്ദ്രം ജനറൽ മാനേജർ ഇ.പി. രാജ് മോഹൻ ചടങ്ങിൽ അവതരിപ്പിച്ചു. ചടങ്ങിൽ നീലേശ്വരം നഗരസഭാ സ്ഥിരം സമിതി അദ്ധ്യക്ഷന്മാരായ ഷമീന മുഹമ്മദ്,എ.വി.സുരേന്ദ്രൻ,ഇ.കെ.ചന്ദ്രൻ, , ഇ.ചന്ദ്രമതി, കൌൺസിലർമാരായ പി.വി. സതീശൻ, ഇ.അനീഷ്. ശ്രീനിവാസൻ.കെ.പി, പി.അഖിലേഷ്, എം.ശാന്ത, കെ.വി.ലീല, ടി.വി.രജിത, പി.കെ.ഷിജിത, പി.വി.സുനിത എന്നിവരും, , വനിത – ശിശു വികസന പദ്ധതി ഓഫീസർ ഷൈലജ. പി.പി, ഐ സി ഡി എസ് സൂപ്പർവൈസർ ജെസി ജോർജ്ജ് എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. അങ്കണവാടി ടീച്ചർ നസീറ. കെ നന്ദി രേഖപ്പെടുത്തി. നാട്ടുകാരും ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ഉൾപ്പെടെ വൻ ജനപങ്കാളിത്തത്തോടെയാണ് ഉദ്ഘാടന ചടങ്ങുകൾ നടന്നത്. |
|
| സ്വച്ഛതാ ഹി സേവാ ക്യാമ്പയിന്റെ ഭാഗമായി സംസ്ഥാന സർക്കാർ നടപ്പിലാക്കിവരുന്ന നിർമ്മലം | സ്വച്ഛതാ ഹി സേവാ ക്യാമ്പയിന്റെ ഭാഗമായി സംസ്ഥാന സർക്കാർ നടപ്പിലാക്കിവരുന്ന നിർമ്മലം – പുതുയുഗ ശുചിത്വ കേരളം പദ്ധതിയുടെ ഭാഗമായി നീലേശ്വരം നഗരസഭയുടെ നേതൃത്വത്തിൽ ജനകീയ പങ്കാളിത്തത്തോടെ നീലേശ്വരം കോവിലകം ചിറ ശുചീകരിച്ചു. |
|
| നിർമലം -പുതുയുഗ ശുചിത്വ കേരളം സംസ്ഥാനതല ഉദ്ഘാടനം | സർക്കാരിന്റെ നൂറ് ദിന കർമപരിപാടികളുടെ ഭാഗമായി തദ്ദേശ സ്വയം ഭരണ വകുപ്പിന്റെ നേതൃത്വത്തിൽ ആരംഭിക്കുന്ന പൊതുജന പങ്കാളിതത്തോടെയുള്ള മാലിന്യ പരിപാലന ക്യാമ്പിയിനായ " നിർമലം പുതുയുഗ ശുചിത്വ കേരളം" സംസ്ഥാനതല ഉദ്ഘാടനതിന്റെ ഭാഗമായി നീലേശ്വരം നഗരസഭയിൽ യോഗത്തിന്റെ തത്സമയ സംപ്രേഷണം ബഹു.ചെയർപേഴ്സൺ പി പി മുഹമ്മദ് റാഫി ഉദ്ഘാടനം ചെയ്തു,ചടങ്ങിൽ ഹെൽത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീ.എ വി സുരേന്ദ്രൻ സ്വാഗതം പറഞ്ഞു.യോഗത്തിൽ വൈസ് ചെയർപേഴ്സൺ പി എം സന്ധ്യ അധ്യക്ഷത വഹിച്ചു.വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കെ സതീശൻ,കൗൺസിലർമാരായ സതീശൻ പി വി,ഇ ഷജീർ,നഗരസഭ സെക്രട്ടറി അനുപമ സദാനന്ദൻ എന്നിവർ ആശംസകൾ അറിയിച്ചു.ക്ലീൻ സിറ്റി മാനേജർ മണിപ്രസാദ് പി നന്ദി അറിയിച്ചു.
ബഹു ചെയർപേഴ്സൺ മുഹമ്മദ് റാഫി ഉദ്ഘാടന പ്രസംഘത്തിന്റെ ഭാഗമായി" എന്റെ നാടും എന്റെ നഗരവും ശുചിത്വത്തോടെ ഉണ്ടാവണം എന്നും അത് എന്റെ മാത്രം ഉത്തരവാദിത്വമല്ല മറിച്ച് നമ്മൾ ഓരോരുത്തരും അത് ഉത്തരവാദിത്തോടെ ഏറ്റെടുത്തു നടത്തണം എന്നും അറിയിച്ചു.നഗരസഭ ഏറ്റെടുത്തു നടത്തുന്ന ശുചിത്വ പരിപാടികൾക് ആശംസകളും അറിയിച്ചു.
|
|
| നിർമലം -പുതുയുഗ ശുചിത്വ കേരളം ക്യാമ്പയിന്റെ ഭാഗമായി നടന്ന ജനകീയ ശുചിത്വ സന്ദേശ വിളംബര റാലി | നിർമലം -പുതുയുഗ ശുചിത്വ കേരളം ക്യാമ്പയിൻ ഭാഗമായി നടന്ന ശുചിത്വ സന്ദേശ റാലി ബഹു.ചെയർപേഴ്സൺ പി പി മുഹമ്മദ് റാഫി ഉദ്ഘാടനം ചെയ്തു,ചടങ്ങിൽ ഹെൽത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീ.എ വി സുരേന്ദ്രൻ സ്വാഗതം പറഞ്ഞു.യോഗത്തിൽ വൈസ് ചെയർപേഴ്സൺ പി എം സന്ധ്യ അധ്യക്ഷത വഹിച്ചു.വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കെ സതീശൻ ക്ലീൻ സിറ്റി മാനേജർ മണിപ്രസാദ് പി എന്നിവർ ആശംസകൾ അറിയിച്ചു.നീലേശ്വരം ബസാർ മുതൽ നഗരസഭ ഓഫീസ് വരെ നടത്തിയ റാലിയിൽ |
|
| സ്വച്ഛതയുടെ അറിവിൽ മാറ്റുരച്ച് വിദ്യാർഥികൾ; നീലേശ്വരം നഗരസഭയിൽ ക്വിസ് മത്സരം | സ്വച്ഛതയുടെ അറിവിൽ മാറ്റുരച്ച് വിദ്യാർഥികൾ; നീലേശ്വരം നഗരസഭയിൽ ക്വിസ് മത്സരം നീലേശ്വരം : സ്വച്ഛത ഹി സേവ 2026 ക്യാമ്പയിനിന്റെ ഭാഗമായി നീലേശ്വരം നഗരസഭ സ്കൂൾ വിദ്യാർഥികൾക്കായി ക്വിസ് മത്സരം സംഘടിപ്പിച്ചു. നഗരസഭ കൗൺസിൽ ഹാളിൽ നടന്ന മത്സരം വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീ. കെ സതീശൻ ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീ .എ വി സുരേന്ദ്രൻ അധ്യക്ഷത വഹിച്ചു. നഗരസഭ സീനിയർ ഹെൽത്ത് ഇൻസ്പെക്ടർ കണ്ണൻ വി കെ സ്വാഗതം പറയുകയും ക്ലീൻ സിറ്റി മാനേജർ മണിപ്രസാദ് പി ആശംസ അറിയിച്ചു സംസാരിക്കുകയും ചെയ്തു . വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീ. കെ സതീശൻ ക്വിസ് മാസ്റ്ററായി മത്സരം നിയന്ത്രിച്ചു. ശുചിത്വം , മാലിന്യസംസ്കരണം, ഗാന്ധിജയന്തി തുടങ്ങിയ വിഷയങ്ങളിലെ വിദ്യാർഥികളുടെ അറിവും അവബോധവും വർധിപ്പിക്കുന്നതിനും ശുചിത്വ പ്രവർത്തനങ്ങളിൽ യുവതലമുറയുടെ പങ്കാളിത്തം ഉറപ്പാക്കുന്നതിനുമാണ് മത്സരം സംഘടിപ്പിച്ചത്. സ്വച്ഛതയുടെ സന്ദേശം വിദ്യാർഥികളിലൂടെ സമൂഹത്തിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ ക്യാമ്പയിന്റെ ഭാഗമായി വിവിധ ബോധവൽക്കരണ പ്രവർത്തനങ്ങൾ നഗരസഭ സംഘടിപ്പിച്ചുവരുന്നു. |
|
| നീലേശ്വരം മുൻസിപാലിറ്റിയിൽ പോഷൻ മേള സംഘടിപ്പിച്ചു | നീലേശ്വരം മുൻസിപാലിറ്റിയിൽ പോഷൻ മേള സംഘടിപ്പിച്ചു നീലേശ്വരം മുൻസിപാലിറ്റിയിൽ പോഷൻ മേളയും പോഷകാഹാര പ്രദർശനവും സംഘടിപ്പിച്ചു. ആരോഗ്യകരമായ ഭക്ഷണങ്ങളിലൂടെ ആരോഗ്യമുള്ള തലമുറയെന്ന ലക്ഷ്യവുമായിട്ടാണ് വനിത ശിശുവികസ വകുപ്പ് പോഷണൻ മാ പദ്ധതി നടപ്പിലാക്കി വരുന്നത്. ആറു വയസ്സിൽ താഴെയുള്ള കുട്ടികൾ ഗർഭിണികൾ പാലൂട്ടുന്ന അമ്മമാർ എന്നിവരിൽ പോഷണക്കുറവ് പരിഹരിക്കുന്നതിനുള്ള വൈവിധ്യങ്ങളായ പരിപാടികളാണ് ജില്ലാ തല ഐ.സിഡിഎസ് സെല്ല്, നീലേശ്വരം ഐ.ഡി.ഡി.എസ് പ്രൊജക്ടു് അങ്കണവാടികളിലൂടെ വൈവിധ്യങ്ങളായ ബോധവൽക്കരണ പദ്ധതി നടപ്പിലാക്കി വരുന്നത് നീലേശ്വരം നഗരസഭയിൽ പോഷൺ മേള പരിപാടിയുടെ ഉദ്ഘാടനം ശ്രീമതി പി എം സന്ധ്യ വൈസ് ചെയർപേഴ്സൺ നീലേശ്വരം മുൻസിപ്പാലിറ്റി ഉദ്ഘാടനം നിർവഹിച്ചു ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ ഷമീന അധ്യക്ഷത വഹിച്ചു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർന്മാന്മാരായ കെ സതീശൻ, ഇ. ചന്ദ്രമതി, വാർഡ് കൗൺസിലർമാരായ സതീശൻ പി.വി, വി.വി സീമ, വി.രാജം, എ.ജി.സൗദ, ശിശു വികസന പദ്ധതി ഓഫീസർ പി പി ഷൈലജ, സൂപ്പർവൈസർമാരായ ഗീത പ്രകാശ്, പ്രീത പവിത്രൻ, വത്സല.സി എന്നിവർ ആശംസ പ്രസംഗം നടത്തി. പ്രകൃതി വിഭവ പോഷകാഹാരവും ആരോഗ്യവും എന്ന വിഷയത്തെക്കുറിച്ച് ആരോഗ്യ പ്രവർത്തകരായ പുഷ്പലത, ലത പി എന്നിവർ ക്ലാസുകൾ നടത്തി. അങ്കണവാടി പ്രവർത്തകർ പോഷണ ബോധവൽക്കരണ കലാപരിപാടി നാടൻപാട്ടുകൾ ഒപ്പന തിരുവാതിര ഒപ്പുമരം ക്യാമ്പയിനും നടത്തി. സൂപ്പർവൈസർ ലൈല എം സ്വാഗതവും ഐസിഡിഎസ് സൂപ്പർവൈസർ ജെസ്സി ജോർജ് നന്ദിയും പറഞ്ഞു (29/09/2026) |
|
| ലഹരി മയക്കുമരുന്ന് വിരുദ്ധ ക്യാമ്പയിൻ സംഘടിപ്പിച്ചു | ലഹരി മയക്കുമരുന്ന് വിരുദ്ധ ക്യാമ്പയിൻ സംഘടിപ്പിച്ചു സമൂഹത്തിൽ വർദ്ധിച്ചു വരുന്ന ലഹരി മയക്കുമരുന്ന് ഉപയോഗങ്ങൾ ക്കെതിരെ നീലേശ്വരം നഗരസഭ- പോലീസ്, എക്സൈസ്, കോട്ടപ്പുറം സ്കൂൾ എന്നിവരുടെ നേതൃത്വത്തിൽ ലഹരി മയക്കുമരുന്ന് വിരുദ്ധ ക്യാമ്പയിൻ-റാലി സംഘടിപ്പിച്ചു. ജനപ്രതിനിധികളുടെയും വിദ്യാർത്ഥികളുടെയും പൊതുജനങ്ങളുടെയും പങ്കാളിത്തത്തോടെ കോട്ടപ്പുറം സ്കൂൾ പരിസരത്ത് നിന്ന് ആരംഭിച്ച റാലി കോട്ടപ്പുറം ഹൌസ് ബോട്ട് ടെർമിനലിൽ അവസാനിച്ചു. പരിപാടി നഗരസഭാ ചെയർമാൻ പി.പി.മുഹമ്മദ് റാഫി ഉദ്ഘാടനം ചെയ്തു. വൈസ് ചെയർപേഴ്സൺ പി.എം.സന്ധ്യ അദ്ധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കെ.സതീശൻ സ്വാഗതം പറഞ്ഞു. സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാരായ ഇ.കെചന്ദ്രൻ, ഇ.ചന്ദ്രമതി, എ.വി.സുരേന്ദ്രൻ, ഷെമീന മുഹമ്മദ് കൗൺസിലർമാരായ പി.വി.സതീശൻ, പ്രകാശൻ.വി.വി, രജിത.ടി.വി, സുഭാഷ്.സി, ശ്രീനിവാസൻ.കെ.പി, ശാന്ത.എം ഷിജിത.പി.കെ, ലീല.കെ.വി. കോട്ടപ്പുറം ഹയർ സെക്കന്ററി സ്കൂൾ പ്രിൻസിപ്പാൾ ജയ, സൌമ്യ ടീച്ചർ എന്നിവർ ആശംസകൾ അറിയിച്ച് സംസാരിച്ചു. ചടങ്ങിൽ കാഞ്ഞങ്ങാട് ഡി വൈ എസ് പി അനിൽകുമാർ.എം.വി മുഖ്യാഥിതി ആയി. ലഹരി മാഫിയക്കെതിരെയുള്ള പോരാട്ടം കൂടുതൽ ശക്തിപ്പെടുത്തുവാനും എല്ലാ വിഭാഗം ജനങ്ങളുടെ സഹകരണത്തോടു കൂടി നീലേശ്വരത്തെ ലഹരി വിമുക്തമാക്കുന്നതിനുള്ള പ്രവർത്തനങ്ങളുമായി നഗരസഭ മുന്നോട്ട് പോകുമെന്ന് ചെയർമാൻ പി.പി.മുഹമ്മദ് റാഫി ഉദ്ഘാടനവേളയിൽ പറഞ്ഞു. തുടർന്ന് വിമുക്തി ജില്ലാ മെന്റർ പി.ഗോവിന്ദൻ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്ത് ലഹരി വിരുദ്ധക്ലാസ് കൈകാര്യം ചെയ്തു. വർദ്ധിച്ചുവരുന്ന ലഹരി വിപത്തിനെതിരെ സമൂഹത്തിൽ ശക്തമായ അവബോധം സൃഷ്ടിക്കുക, യുവതലമുറയെയും, വിദ്യാർത്ഥികളെയും ലഹരിയുടെ ഉപയോഗങ്ങളിൽ നിന്നും കെണികളിൽ നിന്നും പൂർണ്ണമായി സംരക്ഷിക്കുക, വിദ്യാലയ പരിസരങ്ങളിലെ മയക്കുമരുന്ന് വിപണന ശൃംഖലകൾ തകർക്കുക, പൊതുജനങ്ങളിൽ ജാഗ്രത വളർത്തുക എന്നിവയാണ് ഈ സംയുക്ത ദൗത്യത്തിലൂടെ ലക്ഷ്യമിടുന്നത്. നഗരസഭാ സെക്രട്ടറി അനുപമ സദാനന്ദൻ നന്ദി രേഖപ്പെടുത്തി |
|
| റാബീസ് പ്രതിരോധം: നീലേശ്വരത്ത് ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു | റാബീസ് പ്രതിരോധം: നീലേശ്വരത്ത് ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു
നീലേശ്വരം: ലോക റാബീസ് ദിനാചരണത്തിന്റെ ഭാഗമായി നീലേശ്വരം നഗരസഭയുടെ നേതൃത്വത്തിൽ റാബീസ് രോഗത്തെക്കുറിച്ച് ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. നഗരസഭ ചെയർമാൻ പി. പി. മുഹമ്മദ് റാഫി പരിപാടി ഉദ്ഘാടനം ചെയ്തു. വൈസ് ചെയർപേഴ്സൺ പി. എം. സന്ധ്യ അധ്യക്ഷത വഹിച്ചു. ഹെൽത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എ. വി. സുരേന്ദ്രൻ ആശംസകൾ നേർന്ന് സംസാരിച്ചു. ക്ലീൻ സിറ്റി മാനേജർ മണിപ്രസാദ് പി. സ്വാഗതം പറഞ്ഞു.
നീലേശ്വരം ഗവൺമെന്റ് വെറ്ററിനറി ഹോസ്പിറ്റലിലെ സീനിയർ വെറ്ററിനറി സർജൻ ഡോ. ആശ ക്ലാസ് നയിച്ചു. റാബീസ് രോഗത്തിന്റെ വ്യാപനം, രോഗപ്രതിരോധ മാർഗങ്ങൾ, വളർത്തുമൃഗങ്ങൾക്ക് കൃത്യസമയത്ത് പ്രതിരോധ കുത്തിവയ്പ്പ് നൽകേണ്ടതിന്റെ പ്രാധാന്യം, മൃഗങ്ങളുടെ കടിയേറ്റാൽ സ്വീകരിക്കേണ്ട അടിയന്തര നടപടികൾ എന്നിവയെക്കുറിച്ച് ക്ലാസിൽ വിശദീകരിച്ചു.
മനുഷ്യരിലും മൃഗങ്ങളിലും റാബീസ് രോഗം തടയുന്നതിന് ശാസ്ത്രീയമായ പ്രതിരോധ നടപടികളും പൊതുജന ബോധവത്കരണവും അനിവാര്യമാണെന്ന് ക്ലാസിൽ ചൂണ്ടിക്കാട്ടി. വളർത്തുമൃഗങ്ങളെ ഉത്തരവാദിത്തത്തോടെ പരിപാലി ക്കുന്നതിലും തെരുവുനായ്ക്കളുമായി ഇടപെടുമ്പോൾ സ്വീകരിക്കേണ്ട മുൻകരു തലുകളിലും ശ്രദ്ധ പുലർത്തേണ്ടതിന്റെ ആവശ്യകതയും വിശദീകരിച്ചു. നഗരസഭ ഹെൽത്ത് വിഭാഗം ജീവനക്കാർ, രാജാസ് സ്കൂൾ വിദ്യാർത്ഥികൾ, നഗരസഭ കൗൺസിലർമാർ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു. |
|
| ഓപ്പറേഷൻ തൂഫാൻ - രണ്ടാംഘട്ടം | ഓപ്പറേഷൻ തൂഫാൻ - രണ്ടാംഘട്ടം നീലേശ്വരം നഗരസഭയിൽ ലഹരി വിരുദ്ധ ജനകീയ പ്രചാരണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു കേരളത്തിൽ വർദ്ധിച്ചുവരുന്ന മയക്കുമരുന്ന് മാഫിയകൾക്കും ലഹരി ഉപയോഗത്തിനുമെതിരെ സംസ്ഥാന ആഭ്യന്തര വകുപ്പും കേരള പോലീസും എക്സൈസ് വകുപ്പും ചേർന്ന് നടപ്പിലാക്കുന്ന സമഗ്ര ലഹരിവിരുദ്ധ ദൗത്യമായ ഓപ്പറേഷൻ തൂഫാൻ രണ്ടാംഘട്ടത്തിന് നീലേശ്വരം നഗരസഭയിൽ തുടക്കമായി. പോലീസിന്റെ നിയമപാലന ശേഷിയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ജനകീയ അടിത്തറയും ആരോഗ്യ - വിദ്യാഭ്യാസ സംവിധാനങ്ങളുടെ വിദഗ്ദ പിന്തുണയും, കുടുംബശ്രീയുടെയും യുവജനങ്ങളുടെയും സമൂഹത്തിന്റെയും പങ്കാളിത്തവും ഏകോപിപ്പിക്കുന്നതിലൂടെ, ലഹരി വിരുദ്ധപ്രവർത്തനങ്ങളെ ഓരോ വാർഡിലേക്കും ഓരോ കുടുംബത്തിലേക്കും എത്തിക്കുകയാണ് ഓപ്പറേഷൻ തൂഫാൻ 2.0 യിലൂടെ ലക്ഷ്യമിടുന്നത്.
ഓപ്പറേഷൻ തൂഫാൻ 2.0 ന്റെ സംസ്ഥാനതല ഉദ്ഘാടനത്തിന്റെ ഭാഗമായി നീലേശ്വരം നഗരസഭ സംഘടിപ്പിച്ച ലഹരി വിരുദ്ധ ജനകീയ പ്രചാരണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം നഗരസഭാ ചെയർമാൻ പി.പി.മുഹമ്മദ് റാഫി നിർവ്വഹിച്ചു. വൈസ് ചെയർപേഴ്സൺ പി.എം.സന്ധ്യ തൂഫാൻ പതാക ഉയർത്തി. ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷൻ എ.വി.സുരേന്ദ്രൻ അധ്യക്ഷത വഹിച്ചു. സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാരായ ഇ കെചന്ദ്രൻ, ഇ.ചന്ദ്രമതി, ഷെമീന മുഹമ്മദ്, കെ.സതീശൻ, കൗൺസിലർ മാരായ പി.വി.സതീശൻ, പി.വിനോദ്കുമാർ എന്നിവർ ആശംസകൾ അറിയിച്ച് സംസാരിച്ചു. നീലേശ്വരം സബ് ഇൻസ്പെക്ടർ ഓഫ് പോലീസ് സാബു സി. എം ലഹരി വിരുദ്ധക്ലാസ് കൈകാര്യം ചെയ്തു. പരിപാടിയിൽ നഗരസഭാ കൌൺസിലർമാർ, രാജാസ് ഹയർ സെക്കന്ററി സ്കൂൾ എൻ എസ് എസ് വളണ്ടിയർമാർ, അധ്യാപകർ, ഹെൽത്ത് വിഭാഗം ജീവനക്കാർ, ഹരിത കർമസേന അംഗങ്ങൾ എന്നിവർ പങ്കെടുത്തു. സെക്രട്ടറി അനുപമ സദാനന്ദൻ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ചടങ്ങിൽ ക്ലീൻ സിറ്റി മാനേജർ മണിപ്രസാദ്.പി സ്വാഗതം പറഞ്ഞു. സബ്ബ് ഇൻസ്പെക്ടർ ചെയർമാനെ തൂഫാൻ ബാഡ്ജ് അണിയിച്ചു. തുടർന്ന് സംസ്ഥാനതല ഉദ്ഘാടനം സ്ക്രീനിൽ പ്രദർശിപ്പിച്ചു.
ലഹരിമുക്ത കുടുംബം- ലഹരി മുക്ത വിദ്യാലയം- ലഹരി മുക്ത വാർഡ്- ലഹരിമുക്ത കേരളം എന്ന ലക്ഷ്യത്തിലേക്ക് സംസ്ഥാനത്തെ ജനകീയമായി മുന്നോട്ട് നയിക്കുന്നതിനുള്ള തുടർച്ചയായ സാമൂഹ്യ പ്രസ്ഥാനമായി ഓപ്പറേഷൻ തൂഫാൻ രണ്ടാഘട്ടം മാറണമെന്ന് നഗരസഭാ ചെയർമാൻ അറിയിച്ചു. |
|